ഒരു കാലത്ത് യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു. അഭയം തേടിയെത്തിയവരെ ചേർത്ത് പിടിച്ച ചരിത്രമുള്ള സൂര്യനസ്തമിക്കാത്ത നഗരത്തിന് പറഞ്ഞാലും തീരാത്ത കഥകളുണ്ട്.ഇപ്പോഴിതാ മുംബൈയുടെ ചരിത്രവും വർത്തമാനവും പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം. മുംബൈ മലയാളികളുടെ സമഗ്രമായ ഒരു ചരിത്രം അത്യാവശ്യമാണെന്ന നിരന്തരമായ പ്രോത്സാഹനമാണ് ഈ രചനയെന്നും സജി പറയുന്നു.

എയ്‌മ മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഘടനയുടെ ദേശീയ കൺവെൻഷൻ ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യും. പി കെ ഹരികുമാർ പുസ്തകം പരിചയപ്പെടുത്തും. ജനുവരി 25 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ എയ്‌മയുടെ ദേശീയ അധ്യക്ഷൻ ഗോകുലം ഗോപാലൻ, കവി മുരുകൻ കാട്ടാക്കട തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈകീട്ട് 4.30 മുതൽ അലോഷി ആദം അവതരിപ്പിക്കുന്ന ഹൃദയ ഗീതം തുടർന്ന് 6 മണി മുതൽ കേരളീയ കലകൾ അരങ്ങേറും. 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ എയ്‌മ മഹാരാഷ്ട്ര പ്രസിഡന്റ് ടി എ ഖാലിദ്, ചെയർമാൻ ജ്യോതീന്ദ്രൻ, സെക്രട്ടറി കെ നടരാജൻ കൂടാതെ എയ്‌മ ദേശീയ ചെയർമാൻ ബാബു പണിക്കർ, ദേശീയ സെക്രട്ടറി കെ ആർ മനോജ്, സീനിയർ വൈസ് പ്രസിഡന്റ് ബിനു ദിവാകരൻ തുടങ്ങിയവർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക