അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ്. ബ്രാൻഡഡ് സർപ്ലസ് എന്ന പേരിൽ നിരവധി ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഇവ വിറ്റഴിക്കാറുണ്ട്. എന്നാൽ പ്രമുഖ ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കേറ്റ് ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ വിറ്റഴിക്കപ്പെടുമ്പോൾ ഇത് ബാധിക്കുന്നത് സത്യസന്ധമായി ഇത്തരം ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്യുന്ന വ്യാപാരികളെയും, ബിസിനസ് ഫ്രാഞ്ചൈസികളെയുമാണ്.

പ്രമുഖ ബ്രാണ്ടുകളുടെ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ഗുണനിലവാരവും അതിനൊത്ത വിലയും ഉണ്ടാകും. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ താരതമ്യേനെ നിസ്സാര വിലക്കാണ് ഡ്യൂപ്ലിക്കേറ്റ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് എന്നതിനാൽ ആളുകൾ ഡ്യൂപ്ലിക്കേറ്റിലേക്ക് തിരിയാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷേ ഇങ്ങനെ ഡ്യൂപ്ലിക്കേറ്റിലേക്ക് ഉപഭോക്താക്കൾ തിരിയുമ്പോൾ നഷ്ടം സംഭവിക്കുന്നത് യഥാർത്ഥ ഡീലർമാർക്കാണ്. ഈ കുറ്റകൃത്യത്തിനെതിരെ നടപടി എടുക്കേണ്ടത് ജി എസ് ടി അധികൃതരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം വിൻഡ്സർ ക്യാസിൽ ഹോട്ടിലിന്റെ കൺവെൻഷൻ സെന്ററിൽ ഇപ്പോൾ നടത്തുന്നത് വമ്പൻ തട്ടിപ്പ് എക്സിബിഷൻ ആണ്. ക്രോക്സ്, പ്യൂമ, അഡിഡാസ് റീബോക്ക് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ചെരുപ്പുകളും ട്രാക്ക് സ്യൂട്ടുകളും, ടീഷർട്ടുകളും, പ്രമുഖ വസ്ത്ര ബ്രാണ്ടുകളായ ലിവൈസ്, റാങ്ക്‌ളർ യുഎസ് പോളോ എന്നീ കമ്പനികളുടെ ജീൻസുകളും, ഷർട്ടുകളും ടി ഷർട്ടുകളും എല്ലാം ഇവിടെ നിസ്സാര വിലക്കാണ് വിൽക്കപ്പെടുന്നത്. ബ്രാൻഡഡ് സർപ്ലസ്, എക്സ്പോർട്ട് സർപ്ലസ് എന്നീ ഓമന പേരുകളിലാണ് ഇത്തരം ഉത്പന്നങ്ങളുടെ വ്യാപാരം ഇവിടെ നടക്കുന്നത്.

മേൽപ്പറഞ്ഞ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ഒന്നിലധികം അംഗീകൃത ഡീലർമാരും ഷോറൂമുകളിലും കോട്ടയം നഗരത്തിലും ചുറ്റുപാടും ഉണ്ട്. ക്രിസ്മസ് പോലുള്ള ഈ ഉത്സവ സീസണിൽ ഇവർക്ക് ലഭിക്കേണ്ട വ്യാപാരമാണ് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘങ്ങൾ എക്സിബിഷൻ എന്ന ഓമനപേരിൽ തട്ടിയെടുക്കുന്നത്. സംസ്ഥാന ഖജനാവിലേക്ക് എത്തേണ്ട ലക്ഷങ്ങളുടെ നികുതി പണവും ഇതിലൂടെ നഷ്ടമാകുന്നു. എന്നാൽ ഇതിനെതിരെ നടപടി എടുക്കേണ്ട ജിഎസ്ടി വകുപ്പ് തീർത്തും നിരുത്തരവാദിത്തപരമായ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. കിട്ടേണ്ട കിമ്പളം ഇവർക്ക് കിട്ടിയിട്ടുണ്ടാവും എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക