മുംബൈ :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് ഹെ തൊ സേഫ് ഹെ’ എന്ന ആഹ്വാനം ഉയർത്തി പിടച്ച് കൊണ്ട് വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനം 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ വച്ച് നടക്കും. വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം 2024 ഡിസംബർ 2 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെ പി കാര്യാലയത്തിൽ വച്ച് കൂടുമെന്ന് വസായ് സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ. ബി ഉത്തംകുമാർ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph : 9323528198.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



