മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് തിരുച്ചിറപ്പള്ളി വിമാനത്താവളം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. തിരുച്ചിറപ്പള്ളിയില്‍നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാർ കാരണം പാതിവഴിയില്‍ തിരിച്ചുപോരുകയായിരുന്നു. രണ്ടര മണിക്കൂറാണ് വിമാനം ട്രിച്ചി വിമാനത്താവളത്തിനുമുകളില്‍ വട്ടമിട്ട് പറന്നത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് 141 യാത്രക്കാരുമായി AXB613 വിമാനം ഷാർജയിലേക്ക് പുറപ്പെട്ടത്. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടെന്ന് പൈലറ്റ് തിരിച്ചറിഞ്ഞു. ഉടൻ അധികൃതരെ വിവരം അറിയിച്ചു. അടിയന്തര ലാൻഡിങിന് അനുമതി തേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമാനം സുരക്ഷിതമായി താഴെയിറക്കാനുള്ള ശ്രമങ്ങളായി പിന്നീട്. അടിയന്തര ലാൻഡിങ്ങിന് വിമാനത്താവളം തയ്യാറായി. അനേകം ആംബുലൻസുകളും ഫയർഫോഴ്സ് വാഹനങ്ങളും വിമാനത്താവളത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സജ്ജരായി. വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ഇന്ധനം കളയാനുള്ള ശ്രമങ്ങള്‍ ഇതിനകം ആകാശത്ത് നടന്നു.

https://twitter.com/TRBRajaa/status/1844756475614240917?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1844756475614240917%7Ctwgr%5E1b817e645ba739a6e9379b919155504de29b0bfa%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F

ഇതിനെല്ലാം ഒടുവില്‍ രാത്രി എട്ടേ പത്തോടെ വിമാനം വിമാനം ട്രിച്ചിയില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രികരും സുരക്ഷിതർ. ലാൻഡിങ് ഗിയർ പ്രവർത്തിച്ചിരുന്നതായും സാധരണ ലാൻഡിങ് തന്നെ നടത്താനായതായി അധികൃതർ അറിയിച്ചു.

അടിയന്തര സാഹചര്യത്തിൽ ഡൽഹി ലാൻഡിങ്ങിനും അനുമതി നൽകി

വേണ്ടിവന്നാല്‍ നല്‍കിയിരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ മാത്രമേ ഇത്തരം ലാൻഡിങ്ങിന് അനുമതി നല്‍കാറുള്ളൂ. ലാൻഡിങ് ഗിയറുകള്‍ തുറക്കാതെ വിമാനം ലാൻഡ് ചെയ്യിക്കുന്ന രീതിയാണ് ബെല്ലി ലാൻഡിങ്. ഇവ റണ്‍വേയില്‍ നിന്നും മാറി, ഇരുവശത്തുമായുള്ള പുല്ലുകള്‍ നിറഞ്ഞ പ്രദേശത്തും മറ്റുമായി ഹാർഡ് ലാൻഡിംഗ് ചെയ്യിക്കുന്ന രീതിയാണ്. ഈ ലാൻഡിങ് രീതിയില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കാനും അതുവഴി അപകടമുണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ അവ ആവശ്യമായി വന്നില്ല എന്നത് ട്രിച്ചിയില്‍ ആശ്വാസമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക