‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം വരുന്നു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്ത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ‘ ആലപ്പുഴ ജിംഖാന’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറില്‍ ഖാലിദ് റഹ്മാൻ ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത്.
പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണ് ആലപ്പുഴ ജിംഖാന. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത് സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോണ്‍ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ആക്ഷൻ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്സണ്‍, ആർട്ട് ഡയറക്ടർ: ആഷിക് എസ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം: മാഷർ ഹംസ, ലിറിക്‌സ്: മുഹ്സിൻ പരാരി, ആക്ഷൻ അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, വിഎഫ്‌എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ.എല്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാർ







