കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിർദേശം. ജോലിക്ക് വന്നതായി രേഖപ്പെടുത്തിയ ശേഷം സ്വീകരണത്തിന് പോകാനാണ് മേറ്റ് നിർദേശം നല്‍കിയത്. കോട്ടയം വിജയപുരത്താണ് സംഭവം. വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ തൊഴിലാളികള്‍ക്ക് നിർദേശം നല്‍കുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഇതെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി പറഞ്ഞു. പഞ്ചായത്ത് മെമ്ബർ പറഞ്ഞതനുസരിച്ചാണ് തൊഴിലാളികള്‍ക്ക് നിർദേശം നല്‍കിയതെന്നാണ് മേറ്റ് ജ്യോതി പറയുന്നത്. നേരത്തേ ഇടതു സർക്കാറിന്റെ നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമാനമായ നിർദേശം നല്‍കിയതും വാർത്തയായിരു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക