കോട്ടയത്ത് ഗാന്ധി പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പരിക്ക്. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയില്‍ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്ബോള്‍ ഏണി മറിഞ്ഞുവീണാണ് പരിക്ക് പറ്റിയത്. കൂടെ ഉണ്ടായിരുന്ന മോൻസ് ജോസഫ് എം.എല്‍.എ. തിരവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് എന്നിവർക്കും നിസാര പരിക്കേറ്റു.

തിരുനക്കരയിലായിരുന്നു സംഭവം. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രവർത്തകർക്കൊപ്പമാണ് ഫ്രാൻസിസ് ജോർജ് എത്തിയത്. താത്കാലിക ഗോവണി വെച്ച്‌ ഗാന്ധിപ്രതിമയില്‍ പുഷ്പഹാരമണിയിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നു. തുടർന്ന് ഹാരമണിയിക്കാനായി കയറിയപ്പോള്‍ ഗോവണി മറിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാലുപേരുടേയും കാലിനാണ് പരിക്കേറ്റത്.വീണശേഷം പ്രവർത്തകർ ഫ്രാൻസിസ് ജോർജിനെ എടുത്തുയർത്തി ഗാന്ധി പ്രതിമയില്‍ ഹാരമണിയിച്ചു. ശേഷം നേതാക്കള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക