കോട്ടയത്തെ അഭിമാന പോരാട്ടം വിജയത്തിലെത്തിക്കാൻ 18 അടവും പുറത്തെത്തിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് എം. ഇടതുമുന്നണിയോട് കൂട്ടുകൂടിയതോടെ കോട്ടയത്ത് ശക്തി ക്ഷയിച്ച ജോസ് കെ മാണി വിഭാഗത്തിന് ഏതു വിധേനയും വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ പതിനെട്ടാം അടവെന്ന നിലയിൽ അബ്ദുൾ നാസർ മദനിയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററും ആയിട്ടാണ് ഇപ്പോൾ വോട്ട് അഭ്യർത്ഥന.

തീവ്ര നിലപാടുള്ള മദനിയോട് സന്ധ്യപ്പെടുന്നത് ന്യൂനപക്ഷ മുസ്ലിം വോട്ടുകളെ സ്വാധീനിക്കാനാണ് എന്നാണ് വിലയിരുത്തൽ. പൂഞ്ഞാർ പള്ളി ആക്രമണ വിഷയത്തിൽ തീവ്ര നിലപാടുകാർക്ക് അനുകൂലമായി കേരള കോൺഗ്രസ് പ്രാദേശിക നേതാക്കൾ നിലപാടെടുത്തതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. എന്നാൽ പരമ്പരാഗതമായ കേരള കോൺഗ്രസ് ക്രൈസ്തവ വോട്ട് ബാങ്കുകളെ ഇത്തരം നീക്കങ്ങൾ അകറ്റുമെന്ന ആശങ്കയും ഒരു വിഭാഗം നേതാക്കൾക്ക് ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയത്തെ മത്സരത്തിൽ വ്യക്തമായ മേൽക്കോയ്മയാണ് ഇപ്പോൾ യുഡിഎഫിന് ഉള്ളത്. ജോസഫ് ഗ്രൂപ്പിനാണ് സീറ്റ് എങ്കിൽ കൂടിയും പ്രചരണം നയിക്കുന്നത് കോൺഗ്രസ്സാണ്. സ്വന്തം സ്ഥാനാർഥിയെ പോലെ തന്നെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഫ്രാൻസിസ് ജോർജിനെ പരിഗണിക്കുന്നത്. ഇതുവരെ പുറത്തുവന്ന ആധികാരികമായ എല്ലാ സർവ്വേഫലങ്ങളും ഫ്രാൻസിസ് ജോർജിന് വ്യക്തമായ മേൽക്കോയ്മയും മണ്ഡലത്തിൽ പ്രവചിക്കുന്നുണ്ട്.

മണ്ഡലത്തിന്റെ ഭാഗമായ ഏഴ് നിയോജക മണ്ഡലങ്ങളിൽ അഞ്ചിടത്തും യുഡിഎഫ് പ്രതിനിധികളാണ് എംഎൽഎമാർ. അതുകൊണ്ടുതന്നെ പുതുപ്പള്ളി, പിറവം, പാലാ, കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിൽ വ്യക്തമായ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി നേടുമെന്നാണ് വിലയിരുത്തൽ. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്ത്വത്തോടെ എസ്എൻഡിപി വോട്ടുകൾ ചോർന്നാൽ ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിൽ പോലും യുഡിഎഫ് നേരിയ ലീഡ് സ്വന്തമാക്കാനാണ് സാധ്യത.

ഇത്തരം പ്രതികൂല സാഹചര്യങ്ങളാണ് തീവ്ര നിലപാടുകാരനായ മദനിയുടെ കൂട്ടുപിടിച്ച് വോട്ട് തേടാൻ ജോസ് കെ മാണിയെ നിർബന്ധിതനാക്കുന്നത്. കോട്ടയത്ത് തോൽവി സംഭവിച്ചാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിക്കുമെയിലും അത് കരിനേഴികൾ വീഴ്ത്തും രാജ്യസഭയിലെ തുടരവസരവും തുലാസിൽ ആകും. എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ ഇത്തരം കടന്ന കൈകൾ ഉള്ള വോട്ട് കൂടി നഷ്ടപ്പെടുത്തും എന്ന ആശങ്കയും പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക