ലോക്സഭാ തിരഞ്ഞെടുപ്പായതോടെ വിവിധ മാധ്യമങ്ങൾ വിവിധ ഏജൻസികളുമായി സഹകരിച്ച് നടത്തുന്ന പ്രീപോൾ സർവേകൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങി. കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താമാധ്യമമായ മറുനാടൻ മലയാളിയും പതിവുപോലെ പ്രീപോൾ സർവ്വേ നടത്തി ഫലം പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ കൃത്യതയോടെ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രവചിക്കാൻ കഴിഞ്ഞതാണ് മറുനാടൻ സർവ്വേയുടെ ജനപ്രിയതയ്ക്ക് കാരണം.

ഇന്നിപ്പോൾ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സർവ്വേ ഫലം മറുനാടൻ പുറത്തു വിട്ടിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ ആധികാരികമായി പരാജയപ്പെടുത്തുമെന്നാണ് സർവ്വേയുടെ കണ്ടെത്തൽ. 42% വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥി നേടുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ തോമസ് ചാഴികാടന് 35% വോട്ടുകൾ മാത്രമേ സമാഹരിക്കാൻ കഴിയുന്നുള്ളൂ. ഏഴ് ശതമാനത്തിന്റെ ആധികാരിക മേൽക്കൈയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോട്ടയത്ത് ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയത്ത് കനത്ത പരാജയം ഏറ്റുവാങ്ങിയാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലനിൽപ്പിനെ അത് ബാധിക്കും. ജോസ് വിഭാഗം മുന്നണി വിട്ടിട്ടും യുഡിഎഫ് അടിസ്ഥാനത്തിന് കോട്ടയത്ത് കോട്ടം സംഭവിച്ചിട്ടില്ല എന്ന വാദവും ഇതോടുകൂടി ഉയരും. പാലായിലെ ജോസ് കെ മാണിയുടെ പരാജയം, കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ എം മാണിയും, തോമസ് ചാഴികാടനും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ കാടിളക്കി പ്രചരണം നടത്തിയിട്ടും ചാണ്ടിയും ഉമ്മൻ നേടിയ റെക്കോർഡ് ഭൂരിപക്ഷം എന്നതിന് പിന്നാലെ കോട്ടയത്ത് പരാജയം കൂടി ഉണ്ടായാൽ ഇടതുമുന്നണിയിൽ ജോസിന്റെ ഭാവിയും തുലാസിൽ ആകും.

ഇതുവരെ പുറത്തുവന്ന പ്രമുഖ സർവ്വേകളെല്ലാം കോട്ടയത്ത് യുഡിഎസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനാണ് വിജയം പ്രവചിക്കുന്നത്. 24 ന്യൂസ്, മാതൃഭൂമി ന്യൂസ് ഒന്നാം ഘട്ടവും, രണ്ടാംഘട്ടവും, റിപ്പോർട്ടർ ടിവി, മനോരമ ന്യൂസ് ഏജൻസികളുടെ സർവ്വേഫലങ്ങളാണ് ഇതിനുമുമ്പ് പുറത്തുവന്നിരുന്നത്. എല്ലാ സർവേകളും കൃത്യമായ മുൻതൂക്കം കോട്ടയത്ത് യുഡിഎഫിന് പ്രവചിക്കുന്നുണ്ട്. ഇത് ഇടതു ക്യാമ്പിനെയും നിരാശയിൽ ആക്കുന്നുണ്ട്. പണം വാരി എറിഞ്ഞ് പ്രചരണം നടത്തിയിട്ടും കോട്ടയത്ത് അടിപതറുന്നത് കേരള കോൺഗ്രസ് പാർട്ടിക്കുള്ളിലും വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക