കോട്ടയത്ത് കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. തങ്ങളെ വഞ്ചിച്ച് ജോസ് കെ മാണിക്കൊപ്പം ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ചാഴിക്കാടന് കനത്ത തിരിച്ചടി നൽകാൻ ഉറച്ച കോൺഗ്രസ് പ്രവർത്തകർ രംഗത്തുണ്ട്. മറുവശത്ത് രാഷ്ട്രീയ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കിൽ ജോസ് കെ മാണിക്ക് കോട്ടയത്ത് വിജയം ഉറപ്പിക്കണം.

എന്നാൽ മാതൃഭൂമി ന്യൂസ് നടത്തിയ രണ്ടാംഘട്ട സർവേയിലും കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് തന്നെ വിജയിക്കും എന്നാണ് കണ്ടെത്തൽ. ഒന്നാം ഘട്ടത്തിൽ ഇടതു വലതുമുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനം ആയിരുന്നു എന്നാണ് കണ്ടെത്തൽ. എന്നാൽ രണ്ടാംഘട്ട സർവീസിൽ ചാഴികാടന് വോട്ട് കുറയുകയും ഫ്രാൻസിസ് ജോർജ് മൂന്ന് പോയിന്റിന്റെ മേൽക്കൈ നേടുകയും ചെയ്തു എന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ആധികാരിക വിജയം ആണ് യുഡിഎഫിനും ഫ്രാൻസിസ് ജോർജിനും കോട്ടയത്ത് മാതൃഭൂമി സർവ്വേ പ്രവചിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം മുഴുവൻ ഇടതു കൊടുങ്കാറ്റ് വീശിയപ്പോഴും കോട്ടയം പാർലമെന്റ് മണ്ഡലത്തിന് കീഴിലെ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായിൽ ദയനീയമായിട്ടാണ് പരാജയപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ ഫലപ്രവചനം അനുസരിച്ച് കോട്ടയത്തെ രാഷ്ട്രീയ കാലാവസ്ഥയെ സ്വാധീനിക്കാൻ ജോസ് കെ മാണിക്കും പാർട്ടിക്കും കഴിഞ്ഞിട്ടില്ല എന്ന് തന്നെ വിലയിരുത്താം.

ഇതുവരെ പ്രമുഖ ചാനലുകൾ പുറത്തുവിട്ട സർവ്വേകളിലെല്ലാം കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വിജയിക്കും എന്നാണ് പ്രവചനം. മനോരമയും, ട്വന്റി ഫോറും, റിപ്പോർട്ടറും, മാതൃഭൂമി ഒന്നും രണ്ടും ഘട്ട സർവ്വേകളും ഫ്രാൻസിസ് ജോർജിന്റെ വിജയം പ്രവചിക്കുന്നു. ഓരോ സർവ്വേഫലങ്ങൾ പുറത്തുവരുമ്പോഴും കേരള കോൺഗ്രസ് മാണി ക്യാമ്പിലെ മ്ലാനത വർദ്ധിച്ചു വരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക