ഒരുമാസം നീണ്ടുനിന്ന പ്രചരണം ആയിരുന്നു കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നടന്നത്. ഇരു മുന്നണികളും ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ഒന്ന് കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന കോട്ടയം ആയിരുന്നു. ഇവിടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഫ്രാൻസിസ് ജോർജ് ആയിരുന്നു സ്ഥാനാർത്ഥിയെങ്കിലും പ്രചരണം നയിച്ചത് കോൺഗ്രസ് ആണ്.

കോട്ടയം പാർലമെന്റ് സീറ്റിന് കീഴിൽ വരുന്ന നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് ഏറ്റവും അധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് പുതുപ്പള്ളിയാണ്. ഇവിടെ ഉമ്മൻചാണ്ടിയുടെ പുത്രനും സിറ്റിംഗ് എംഎൽഎയുമായ ചാണ്ടി ഉമ്മൻ മണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചരണം ആണ് നടത്തിയത്. കോൺഗ്രസ് സംഘടനാ സംവിധാനവും ഏറ്റവും ചടുലമായി പ്രവർത്തിച്ച മണ്ഡലങ്ങളിൽ ഒന്ന് പുതുപ്പള്ളിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ ആറുമണിയോടെ പോളിംഗ് അവസാനിച്ചെങ്കിലും പുതുപ്പള്ളിയിലെ കോൺഗ്രസ് ടീമിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കുക ഇന്ന് പാലായിലെ പുത്തേട്ട് തീയേറ്റേഴ്സിലാണ്. തെരഞ്ഞെടുപ്പിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സഹപ്രവർത്തകർക്കൊപ്പം ഫഹദ് ഫാസിൽ ചിത്രം ആവേശം കാണാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തിരിക്കുകയാണ് എംഎൽഎ ചാണ്ടി ഉമ്മൻ. രാവിലെ 10:45ന് ഉള്ള ഷോയ്ക്ക് ആണ് ചാണ്ടിയും പ്രവർത്തകരും എത്തുക.

അക്ഷരാർത്ഥത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചാണ് ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ മുന്നോട്ടുപോകുന്നത്. നൂറുകോടി എന്ന കളക്ഷൻ റെക്കോർഡിലേക്ക് അതിവേഗം കുതിക്കുകയാണ് ചിത്രം. ഫഹദ് ഫാസിലിന്റെ മാസ്മരിക പ്രകടനവും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന മാസ് ആക്ഷൻ കോമഡി രംഗങ്ങളുമാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിലും, അൻവർ റഷീദും ചേർന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക