ജില്ലാ ജനറല്‍ ആശുപത്രിയ്ക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സി.എ വിദ്യാര്‍ത്ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26) യാണ് ഹോണസ്റ്റി ഭവന്‍ ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. മാർച്ച്‌ മാസം ഒന്‍പതിനാണ് ഓണ്‍ലൈന്‍ പഠനത്തിനായി യുവതി ഹോണസ്റ്റി ഭവനില്‍ മുറിയെടുത്തത്. യുവതിയുടെ ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. ഇവിടെ നിന്നും ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ ഇയാള്‍ ഹോസ്റ്റലില്‍ എത്തുകയായിരുന്നു എന്നാണ് വിവരം.തുടര്‍ന്നു വാര്‍ഡന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോള്‍ ശ്രുതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച കോട്ടയം വെസ്റ്റ് പോലീസ് ശ്രുതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്ത്രീധനത്തിലടക്കം തർക്കമുണ്ടായിരുന്നതായാണ് വിവരം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക