തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലെത്തിയപ്പോൾ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്. അദ്ദേഹത്തിന്റെ മകന് എതിരെ കോടികളുടെ ഇടപാട് നടത്തുന്നു എന്ന ആരോപണമാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. മൗറീഷ്യസിൽ ഫ്രാൻസിസ് ജോർജിന്റെ മകന് അക്കൗണ്ട് ഉണ്ട് എന്നും ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ മറച്ചുവെച്ചത് കോടികളുടെ കള്ളപ്പണം ഇടപാടുകളും നിക്ഷേപങ്ങളും അക്കൗണ്ടിൽ ഉള്ളതുകൊണ്ടാണ് എന്നുമായിരുന്നു പ്രചരണം.

എന്നാൽ കാനഡയിൽ അക്കൗണ്ടിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഫ്രാൻസിസ് ജോജിന്റെ മകൻ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഓപ്പൺ ചെയ്ത അക്കൗണ്ട് ആണ് ഇത് എന്നും, ഒരു രൂപയുടെ പോലും ഇടപാടി അക്കൗണ്ടിൽ നടന്നിട്ടില്ല എന്നും, കെവൈസി വിവരങ്ങൾ സമർപ്പിക്കാത്തതിനാൽ അക്കൗണ്ട് ക്ലോസ് ആയി എന്നും പിന്നീട് വ്യക്തമായി. ഇതിനുള്ള തെളിവുകളും യുഡിഎഫ് സ്ഥാനാർഥി യുഡിഎഫ് നേതാക്കൾക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. ഇതോടുകൂടിയാണ് വ്യാജ പ്രചരണങ്ങളുടെ മുന ഒടിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇടപാടുകൾ നടന്നില്ല എങ്കിൽ കൂടിയും അക്കൗണ്ട് ആക്ടീവ് ആയിരുന്നതിനാൽ സത്യവാങ്മൂലത്തിനൊപ്പം ഈ അക്കൗണ്ട് വിശദാംശങ്ങളും നൽകിയിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് സമയത്ത് അക്കൗണ്ട് ക്ലോസ് ആയി പോയതിനാൽ അക്കൗണ്ട് വിശദാംശങ്ങൾ നൽകിയില്ല. ഈ വിവരം മനസ്സിലാക്കി കള്ളപ്പണം ഇടപാടുന്ന വ്യാജ പ്രചരണവുമായി മാണി ഗ്രൂപ്പ് രംഗത്തെത്തുകയായിരുന്നു.

എന്നാൽ അധാർമികമായ ഈ രാഷ്ട്രീയ നീക്കത്തോട് സിപിഎം യോജിച്ചില്ല. ജോസ് കെ മാണിയെ സമീപപത്ത് ഇരുത്തി തന്നെ വി എൻ വാസവൻ ഈ നിലപാടിനെ പൂർണ്ണമായും തള്ളിക്കളഞ്ഞു. വാസവൻ നിലപാട് പ്രഖ്യാപിക്കുമ്പോൾ ജോസ് കെ മാണി തലകുമ്പിട്ട് ഇരിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ ചുവടെ.

വാസവന്റെ വാക്കുകൾ: “രാഷ്ട്രീയ എതിരാളികൾക്കെതിരെ ആണെങ്കിൽ കൂടി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിൽ യാഥാർത്ഥ്യബോധം വേണം. നമുക്ക് ബോധ്യപ്പെടാത്ത കാര്യങ്ങളും നമുക്ക് മുന്നിൽ എവിഡൻസ് ഇല്ലാത്ത കാര്യങ്ങളും ഉന്നയിക്കുന്നത് ശരിയല്ല. അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ യുഡിഎഫ് വ്യക്തമാക്കട്ടെ ഞങ്ങളും പരിശോധിക്കാം.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക