കെഎം മാണിയുടെ മരണത്തിനുശേഷം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് പാലായിലുള്ള സ്വാധീനം കടലാസിൽ മാത്രമാണ്. സാക്ഷാൽ ജോസ് കെ മാണി നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി കാപ്പനോട് 15,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടത് ഇതിന്റെ കൃത്യമായ സൂചനയായിരുന്നു. സംസ്ഥാനം എമ്പാടും എടുത്തു തരംഗം വീശിയപ്പോഴാണ് ജോസ് കാപ്പനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. കേരളത്തിൽ ഇടതു തരംഗം ഉണ്ടായിരുന്നില്ല എങ്കിൽ ഈ ഭൂരിപക്ഷം 25000 കവിയുമായിരുന്നു എന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നുണ്ട്.

ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ പാർട്ടി പ്രതിനിധിയായി തോമസ് ചാഴികാടൻ മത്സരിക്കുമ്പോഴും തിരിച്ചടിയാകുന്നത് ജോസ് കെ മാണി വിരോധം തന്നെയാണ്. അത്ര രൂക്ഷമായ പ്രതികരണങ്ങളാണ് മാധ്യമ ക്യാമറകൾക്ക് മുന്നിൽ പൊതുജനങ്ങൾ നടത്തുന്നത്. സർക്കാർ വിരുദ്ധ വികാരത്തോടൊപ്പം ജോസ് കെ മാണി വിരുദ്ധതയും കൂടി ചേരുന്നതോടെ സ്വന്തം തട്ടകം എന്ന ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്ന പാലായിൽ കാപ്പൻ ജോസിനെതിരെ നേടിയ ഭൂരിപക്ഷത്തേക്കാൾ വലിയ ഭൂരിപക്ഷം ഫ്രാൻസിസ് ജോർജിന് തോമസ് ചാഴികാടനതിരെ നേടാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലായിലെ പൊതുജനങ്ങളോട് അഭിപ്രായം തേടാൻ ഇറങ്ങിയ ഫോർത്ത് എന്ന ചാനലിന് ഒരു മുതിർന്ന വ്യക്തി നൽകിയ പ്രതികരണമാണ് ഇത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സകല ആത്മവിശ്വാസവും തകർത്തുകളയുന്ന ഒരു പരസ്യ പ്രതികരണമായി ഇത് മാറുകയാണ്. പാലായിലും കോട്ടയത്തുമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ ചുവടെ കാണാം.

പ്രതികരിക്കുന്ന വ്യക്തിയുടെ വാക്കുകൾ ഇങ്ങനെയാണ്: – ” ജോസ് കെ മാണി ഇവിടെ ജീവിച്ചിരിക്കുന്നിടത്തോളം കാലം അയാൾ ഏത് ഗ്രൂപ്പിലാണോ, ആ ഗ്രൂപ്പിന് ജയിക്കാനുള്ള ഒരു ചാൻസ് ഇല്ല. ജോസ് കെ മാണി എന്നുപറയുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ ഒരു മനുഷ്യനും വോട്ട് ചെയ്യില്ല.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക