യുകെയില്‍ നഴ്സായ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ഞൂര്‍ നരിതൂക്കിയില്‍ എന്‍.കെ. കുഞ്ഞപ്പൻ-കോമളവല്ലി ദന്പതികളുടെ മകന്‍ എന്‍.കെ. അരുണി(34) നെയാണ് കഴിഞ്ഞദിവസം ലണ്ടനിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്ലേ സ്‌കൂളില്‍ പഠിക്കുന്ന മകനെ വിളിക്കാനായി പോയ അരുണിന്‍റെ ഭാര്യ ലേഖയും മക്കളും തിരികേ വീട്ടിലെത്തിയപ്പോഴാണ് അരുണിനെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോലിസംബന്ധമായ സമ്മര്‍ദങ്ങളാണ് മരണത്തിനു കാരണമായതെന്നാണ് വിവരമെന്ന് നാട്ടിലുള്ള ബന്ധുക്കള്‍ പറയുന്നത്. നഴ്സായി യുകെയിലെ പ്രിന്‍സ് അലക്സാണ്ട്രിയ ആശുപത്രിയില്‍ ഒരു വര്‍ഷം മുമ്ബാണ് അരുണ്‍ ജോലിയില്‍ പ്രവേശിച്ചത്.
ആറുമാസം മുമ്ബ് അരുണ്‍ ഭാര്യ ലേഖയേയും മൂന്നു മാസം മുമ്ബ് മക്കളായ പ്രണവ്, ഗായത്രി എന്നിവരെയും ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ലേഖയും യുകെയില്‍ നഴ്സായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയും ലണ്ടനിലെ മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ട് തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു.