കോട്ടയത്ത് പിണറായി വിജയന്റെ പേര് പറഞ്ഞു വോട്ട് തേടേണ്ട എന്ന് കേരള കോൺഗ്രസ് അണികൾക്ക് നിർദേശം. പാർട്ടി അണികൾക്ക് നിർദ്ദേശം നൽകുന്ന കേരള കോൺഗ്രസ് നേതാവിന്റെ ശബ്ദ സന്ദേശമാണ് ചോർന്നത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം തൊഴിലാളി സംഘടനയായ കെ റ്റി യു സി കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴിയുടേത് എന്ന പേരിലാണ് ശബ്ദ സന്ദേശം സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി ജോസ് കെ മാണിയുടെ തട്ടകമായ പാലായിലെത്തിയപ്പോൾ കേരള കോൺഗ്രസ് പ്രവർത്തകർ സമ്മേളന സ്ഥലത്ത് എത്തിയില്ല എന്നതും വാർത്തയായിരുന്നു. സിപിഎം നേതൃത്വം എത്തിച്ച സിപിഎം പ്രവർത്തകർ മാത്രമായിരുന്നു സമ്മേളനത്തിൽ സന്നിഹിതരായിരുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് കാര്യമായ വാർത്ത പ്രചാരം കൊടുക്കുവാനും കേരള കോൺഗ്രസ് നേതൃത്വം തയ്യാറായില്ല എന്നതും ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയോട് താല്പര്യക്കുറവ് പ്രകടിപ്പിച്ചുള്ള നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. ശബ്ദ സന്ദേശം ചുവടെ കേൾക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുമെന്ന് ഇടതു സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ നടത്തിയ പരസ്യപ്രസ്താവനയും സിപിഎം സിപിഐ നേതൃത്വങ്ങളെ അലസോരപ്പെടുത്തുന്നുണ്ട്. വയനാട്ടിൽ സിപിഐയുടെ ഉന്നത നേതാവ് ആനിരാജ രാഹുൽ ഗാന്ധിക്കെതിരെ മത്സരരംഗത്തുള്ളപ്പോഴാണ് രാഹുൽ ഗാന്ധിക്ക് പരസ്യപിന്തുണയുമായി തോമസ് ചാഴിക്കാടൻ രംഗത്ത് വന്നത്. ഇതോടുകൂടി അവസരം കിട്ടിയാൽ ജോസ് കെ മാണി ഗ്രൂപ്പ് മറുകണ്ടം ചാടുമെന്ന് ഇടതുമുന്നണി സംശയിക്കുന്നുണ്ട്. നവ കേരള സദസ്സ് നടന്ന വേദിയിൽ വച്ച് മുഖ്യമന്ത്രിയിൽ നിന്ന് പരസ്യ അവഹേളനം ഏറ്റുവാങ്ങേണ്ടി വന്ന ബുദ്ധിമുട്ട് തോമസ് ചാഴിക്കാടനും ഉണ്ടാവാൻ ഇടയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക