കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്ന സജി മഞ്ഞകടമ്ബിലിന്‌റെ രാജിക്കു പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാമെന്നും സിപിഎമ്മിനു പങ്കുള്ളതായി കരുതുന്നില്ലെന്നും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. മറുചേരികള്‍ക്ക് സഹായകമാകുംവിധം കടുത്ത വഞ്ചനയാണ് സജി കാണിച്ചത്. പാര്‍ട്ടിയില്‍ ഒരിടത്തും പരാതി ഉന്നയിക്കാതെ പെട്ടെന്നൊരു ദിവസം രാജിവച്ചതില്‍ ദുരൂഹതയുണ്ട്.

ഇത് തന്നെ കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ നീക്കമാണ്. ആരോപണങ്ങള്‍ക്ക് പാര്‍ട്ടി തലത്തില്‍ മറുപടിയുണ്ടെങ്കിലും അത് പരസ്യമാക്കുന്നില്ല.പാര്‍ട്ടി ചെയര്‍മാനെ ബോധ്യപ്പെടുത്തും. ഫ്രാന്‍സിസ് ജോര്‍ജിനെതിരെ രണ്ട് അപരന്‍മാരെ നിറുത്തിയെങ്കിലും പത്രിക തള്ളിപ്പോയതിന്‌റെ ജാള്യം ചിലര്‍ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സജിയെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ആക്കിയതിലും പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ആക്കിയതിലും തനിക്ക് വലിയ പങ്കുണ്ട്. പാര്‍ട്ടിക്കുവേണ്ടി കുടുംബസത്ത് വിറ്റു എന്നൊക്കെ പറയുന്നത് ഇത്തിരി കടന്ന കൈയാണെന്നും മോന്‍സ് പറഞ്ഞു. സജി മഞ്ഞകടമ്പന്റെ രാജിക്ക് പിന്നിൽ ജോസ് കെ മാണിയാണെന്നാണ് മോൻസ് ജോസഫ് പറയാതെ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക