വയനാട്: റോഡ് ഷോയ്ക്കിടയില്‍ ഓട്ടോയില്‍ കയറി ഡ്രൈവറോട് കൂശലം ചോദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലായി. താന്‍ മല്‍സരിക്കുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ റോഡ് ഷോയ്ക്കിടെയാണ് രാഹുല്‍ ഓട്ടോയില്‍ കയറിയത്. യാത്രയ്ക്കിടെ ഡ്രൈവറുമായി ഇടപഴകുന്നതും ഇന്ധനചെലവിനെ കുറിച്ചും അവരുടെ വരുമാനത്തെ കുറിച്ചും ചോദിക്കുന്നതുമായ വീഡിയോ കോണ്‍ഗ്രസാണ് പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

‘വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കഠിനാധ്വാനികളായ ഓരോ ഇന്ത്യക്കാരനും സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്യുന്ന ശ്രാമിക് ന്യായ് പദ്ധതിയും കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടും പങ്കുവെച്ചു’, വീഡിയോക്കൊപ്പം രാഹുല്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങൾ എത്ര രൂപയ്ക്കാണ് ഇന്ധനം അടിക്കുന്നത് എന്നാണ് ആദ്യം രാഹുൽഗാന്ധി ഓട്ടോഡ്രൈവറോഡ് ചോദിക്കുന്നത്. ഒരു ദിവസം ഓട്ടോ ഓടിയാൽ എത്ര രൂപ ലഭിക്കും എന്നും അദ്ദേഹം പിന്നീട് ചോദിക്കുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഓട്ടോ ഡ്രൈവർമാർക്ക് പെൻഷനും ആരോഗ്യ ഇൻഷുറൻസും ലഭിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. കെസി വേണുഗോപാലാണ് രാഹുലിന്റെ വാക്കുകൾ ഓട്ടോറിക്ഷ ഡ്രൈവർക്ക് വേണ്ടി രാഹുലിന്റെ വാക്കുകൾ തർജ്ജമ ചെയ്തത്. വീഡിയോ ചുവടെ കാണാം.

നേരത്തെ ഓട്ടോമൊബൈല്‍ മെക്കാനിക്കുകളുമായി ഇടപഴകുകയും ജോലിയില്‍ സഹായിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളികളുടെ വേഷം ധരിച്ച് തലയില്‍ ചുമടെടുത്ത് രാഹുല്‍ ഗാന്ധി അവരോട് കൊച്ചുവര്‍ത്തമാനം പറയുന്നതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക