“കള്ളൻ കപ്പലിൽ തന്നെ”: കോടതിയിൽ നിന്ന് 110 പവൻ തൊണ്ടിമുതൽ മോഷ്ടിച്ചെടുത്തത് മുതൽ സൂക്ഷിക്കാൻ...

തിരുവനന്തപുരം: തിരുവനന്തപുരം ആ‍ര്‍ഡിഒ കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണവും വെള്ളിയും പണവും മോഷ്ടിച്ചതിന് പിന്നില്‍ ചുമതലയുള്ള ഉദ്യോ​ഗസ്ഥന്‍ തന്നെ‌യാണെന്ന് കണ്ടെത്തല്‍. കോടതിയില്‍ സൂക്ഷിച്ച സ്വര്‍ണവും വെള്ളിയും പണവും നഷ്ടപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു....

മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് നിർണായകം: ലാവ്‌ലിൻ, സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ.

എസ്‌എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന്...

ലോകായുക്തയിൽ ഭിന്നത; കേസ് ഫുൾ ബെഞ്ചിന് വിട്ടു: പിണറായിക്ക് ‘ദുരിതാശ്വാസം’.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി...

കെ.എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസ്: യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് വീണ്ടും തിരിച്ചടി; വിചാരണ നേരിടണമെന്ന്...

മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കേസ് നിലനില്‍ക്കില്ലെന്ന ശ്രീറാമിന്റെ വാദം സുപ്രീം കോടതി തള്ളി. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ...

ജഡ്‌ജിക്കും അഭിഭാഷകര്‍ക്കുമടക്കം കൂട്ട പനിബാധ; 50ലേറെ പേര്‍ ചികിത്സയിൽ: തലശേരി കോടതി അടച്ചു.

കണ്ണൂര്‍: ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരി കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേര്‍ക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൂട്ട പനി ബാധയുടെ പശ്ചാത്തലത്തില്‍...

” നീയാണോടാ വക്കീല്… ഇറങ്ങിപ്പോടാ”: ആലത്തൂർ പോലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായി എത്തിയ വക്കീലിന് എസ് ഐ വക...

പാലക്കാട് ആലത്തൂരില്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ് . അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍,...

ജാതീയ അധിക്ഷേപം: സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

നർത്തകൻ ആർ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ സത്യഭാമയ്ക്ക് തിരിച്ചടി. കേസില്‍ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം...

കേരളത്തിൽ ഇനിമുതൽ വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുവാൻ ലൈസൻസ് എടുക്കണം: ഉത്തരവുമായി ഹൈക്കോടതി.

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം...

ആർടിഒ ഓഫീസ് ആക്രമിച്ച ഇബുൾ ജെറ്റ് സഹോദരന്മാർ റിമാൻഡിൽ: കോടതിമുറിയിൽ നാടകീയ സംഭവങ്ങൾ.

കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയ വ്‌ളോഗര്‍മാരായ ലിബിനെയും എബിനെയും കണ്ണൂര്‍ മുന്‍സിഫ് കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ഫോളോവേഴ്‌സിനൊപ്പം ആര്‍ടി...

ചെമ്പോല വ്യാജമോ? ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ച് അന്വേഷണസംഘം.

തിരുവനന്തപുരം : വിവാദ ചെമ്ബോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യക്ക് ക്രൈംബ്രാഞ്ചിന്‍റെ കത്ത്. ചെമ്ബോല വ്യാജമാണോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കത്തിലെ ആവശ്യം. അതിനിടെ മോന്‍സന്‍ മാവുങ്കലിന്‍റെ കൈവശമുള്ള...

ഒരു സ്ത്രീ ക്ഷണിച്ചപ്പോൾ മോൻസെൻറെ വീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചത് ആശ്ചര്യപ്പെടുത്തുന്നു: പോലീസ് ഉന്നതർക്കെതിരെ...

കൊച്ചി: പ്രവാസി വനിത അനിത പുല്ലയിലിന്റെ ക്ഷണപ്രകാരം മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റയും എ.ഡി.ജി.പി മനോജ് ഏബ്രഹാമും പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. മ്യൂസിയത്തിലെത്തി മോശയുടെ അംശവടിയും ടിപ്പുവിന്റെ...

ദിലീപിൻറെ ജാമ്യ ഹർജി: പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല എന്ന് ഹൈക്കോടതി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നു വരെ അറസ്റ്റ് ചെയ്യരുതെന്ന്...

മുൻകൂർ ജാമ്യം: ദിലീപിൻറെ വീടിനുമുന്നിൽ ലഡു വിതരണം.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിന്റെ വീടിന്റെ മുന്നില്‍ ലഡുവിതരം നടത്തി. ദിലീപിന്റെ ആരാധകരാണ് ലഡുവിതരണം നടത്തിയത്. സത്യം ജയിച്ചുവെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ള പറഞ്ഞു. ജാമ്യം ലഭിച്ചതിനെ...

സുഹൃത്തിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം പിഴയും

തൊടുപുഴ: സുഹൃത്തിനെ ഇരുമ്ബ് പൈപ്പിന് തലക്കടിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും. ആനവിരട്ടി പീച്ചാട് പുളിന്താനത്ത് ജെക്സിന്‍ ആന്റണി(കുട്ടായി) യെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാങ്കുളം...

“ന്യായീകരിച്ച് നാണംകെട്ട് സർക്കാർ”: മന്ത്രി ആന്റണി രാജുനെതിരായ തൊണ്ടിമുതൽ കേസിൽ സർക്കാർ വാദം തള്ളി വിചാരണ...

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന മന്ത്രി ആന്റണി രാജുവിന് എതിരായ കേസില്‍ വിചാരണ കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടങ്ങാത്തതിനെതിരെ...

പരിശോധനപോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളേജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്: കേരളത്തോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി; ഇടപാട് നടന്നത് കെ...

കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പരിശോധനപോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളേജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ സംബന്ധിച്ച്‌ സുപ്രീം കോടതി വിശദീകരണം തേടി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെയാണ്...

യൂസഫലിക്കും ലുലു ഗ്രൂപ്പിനും എതിരായ വാർത്തകൾ 24 മണിക്കൂറിനകം പിൻവലിക്കണം; ഇല്ലെങ്കിൽ യൂട്യൂബ് ചാനൽ പൂട്ടിക്കും: ...

ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയര്‍മാൻ എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം...

പണി വരിക നിലവിലെ എം പിമാര്‍ക്കും എംഎല്‍എമാര്‍ക്കും: 1998 ലെ നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി;...

25 വര്‍ഷങ്ങള്‍ക്ക് ശേഷം നരസിംഹറാവു കേസിലെ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച്‌ സുപ്രീം കോടതി. കേസ് പുനഃപരിശോധിക്കുമ്ബോള്‍ നിലവിലെ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമാണ് പണി വരിക. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി...

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; സീനിയർ ​ഗവൺമെന്റ് പ്ലീഡറെ പുറത്താക്കി.

പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ്...

വനിതാ തടവുകാർ ഗർഭിണികൾ ആകുന്നു; പുരുഷ ജയിൽ അധികൃതരുടെ പ്രവേശനം നിരോധിക്കണം: ഞെട്ടിക്കുന്ന റിപ്പോർട്ട് കൽക്കത്ത ഹൈക്കോടതിയുടെ പരിഗണനയ്ക്ക്

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ട്. ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ്...