25 വര്‍ഷങ്ങള്‍ക്ക് ശേഷം നരസിംഹറാവു കേസിലെ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച്‌ സുപ്രീം കോടതി. കേസ് പുനഃപരിശോധിക്കുമ്ബോള്‍ നിലവിലെ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമാണ് പണി വരിക. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും ക്രിമിനല്‍ കേസുകളില്‍ നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നത്.

1998 ലെ പി വി നരസിംഹ റാവു കേസിലെ വിധി ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് ഉത്തരവിട്ടത്. നിയമ സഭയിലോ ലോക്സഭയിലോ പണം വാങ്ങി വോട്ടു ചെയ്താല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105 (2), ആര്‍ട്ടിക്കിള്‍ 194 പ്രകാരം പരിരക്ഷയുണ്ടെന്നായിരുന്നു നരസിംഹറാവു കേസിലെ വിധി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക