മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കേസ് നിലനില്‍ക്കില്ലെന്ന ശ്രീറാമിന്റെ വാദം സുപ്രീം കോടതി തള്ളി. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ല എന്ന വാദമാണ് കോടതി തള്ളിയത്. നരഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോള്‍ ഉചിതമായ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടെ എന്നും കോടതി പറഞ്ഞു. നരഹത്യാകുറ്റം ചുമത്താൻ തെളിവില്ലെന്നാണ് ശ്രീറാം വാദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമാണ് ഹരജിയില്‍ പറഞ്ഞിരുന്നു.2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെ ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക