തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡി എന്‍ എ ഫലം ഇന്ന് കിട്ടിയേക്കും.ഡി എന്‍ എ പരിശോധനാ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സി ഡബ്ല്യൂസി സ്വീകരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ രക്ത സാമ്ബിള്‍ ഇന്നലെ ശേഖരിച്ചിരുന്നു.പൂജപ്പുര രാജീവ് ഗാന്ധി ബയോ ടെക്‌നോളജിലെ വിദഗ്ദ്ധര്‍ ഇന്നലെ രാവിലെ പത്തരയോടെ കുഞ്ഞിനെ പാര്‍പ്പിച്ചിരിക്കുന്ന കുന്നുകുഴി നിര്‍മ്മല ശിശുഭവനിലെത്തി സാമ്ബിള്‍ ശേഖരിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ അനുപമയും അജിത്തും പൂജപ്പുരയിലെ സ്ഥാപനത്തിലെത്തി സാമ്ബിള്‍ നല്‍കി.ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.

ഈ മാസം 30നാണ് കുടുംബ കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. പരിശോധന ഫലം ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക