കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയ വ്‌ളോഗര്‍മാരായ ലിബിനെയും എബിനെയും കണ്ണൂര്‍ മുന്‍സിഫ് കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ഫോളോവേഴ്‌സിനൊപ്പം ആര്‍ടി ഓഫിസിലെത്തി സംഘര്‍ഷം സൃഷ്ടിച്ചതോടെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. ആര്‍ടിഒ ഓഫീസില്‍ രാവിലെ നടന്നതിന് സമാനമായി നാടകീയരംഗങ്ങളാണ് കോടതിയിലും നടന്നത്. പോലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതായി ഇ- ബുള്‍ ജെറ്റ് വ്ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചു. അതി വികാരപ്രകടനം ആണ് ഇരുവരും കോടതിമുറിയിൽ നടത്തിയത്.

വാന്‍ ആ‍ര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവ‍ര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ നിരവധി ആരാധകര്‍ ആര്‍ടിഒ ഓഫീസില്‍ എത്തി.€)₩tവ്ലോ​ഗ‍ര്‍മാരും ഉദ്യോ​ഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമായതിനെ തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്ങളെ ത‍കര്‍ക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാന്‍
ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക