തിരുവനന്തപുരം: തിരുവനന്തപുരം ആ‍ര്‍ഡിഒ കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണവും വെള്ളിയും പണവും മോഷ്ടിച്ചതിന് പിന്നില്‍ ചുമതലയുള്ള ഉദ്യോ​ഗസ്ഥന്‍ തന്നെ‌യാണെന്ന് കണ്ടെത്തല്‍. കോടതിയില്‍ സൂക്ഷിച്ച സ്വര്‍ണവും വെള്ളിയും പണവും നഷ്ടപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു. 110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് മോഷണം പോയത്. 2010 മുതല്‍ 2019 വരെ കോടതിയിലേക്കെത്തിയ സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്.

2020 ലെ സീനിയര്‍ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്ന് വകുപ്പുതല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ഇപ്പോള്‍ സര്‍വീസില്‍ ഇല്ല. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷിക്കും. സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് നിരീക്ഷണത്തിലാക്കി. ഇയാള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച്‌ സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നി‌തോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്. 2018 – 2020 വരെ ലോക്കറിലെത്തിയ സ്വര്‍ണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. സാധാരണ തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയന്‍ സീനിയര്‍ സൂപ്രണ്ടുമാരാണ്. സീനിയര്‍ സൂപ്രണ്ടുമാരോ അല്ലെങ്കില്‍ ലോക്കറിന്‍െറ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലമറിവുന്ന മറ്റോരാ ആണ് സ്വര്‍ണമെടുത്തിരിക്കുന്നതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കോടതിയില്‍ സ്വര്‍ണം സൂക്ഷിച്ച ഭാ​ഗത്തേക്ക് പുറത്തിനിന്നൊരാള്‍ക്ക് പ്രവേശനം ബുദ്ധിമുട്ടാണ്. കള്ളന്മാര്‍ മോഷ്ടിക്കുകയാണെങ്കില്‍ ഈ രീതിയില്‍ ആകുകയുമില്ല. അപ്പോള്‍ പിന്നെ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് പൊലീസ് ഊഹിച്ചു. അങ്ങനെയാണ് അന്വേഷണം ഉദ്യോ​ഗസ്ഥരിലേക്ക് നീങ്ങിയത്.

2017 മുതല്‍ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതല്‍ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അതിനാല്‍ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്. സ്വര്‍ണാഭരണം മോഷ്ടിച്ച ശേഷം അതേ തൂക്കമുള്ള മുക്കുപണ്ടം ലോക്കറില്‍ സൂക്ഷിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക