രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ വീണ്ടും ആദായവില്‍പന. ബിഗ് ദീപാവലി സെയിൽ ഇന്നു (ഒക്ടോബർ 17) തുടങ്ങി 25 ന് അവസാനിക്കും. മൊബൈലുകൾ, ടാബ്‌ലറ്റുകൾ, സ്മാർട് ടിവികൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയ്ക്കെല്ലാം വലിയ ഇളവുകളാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കായി ഒക്ടോബർ 16 ന് 12 മണിക്ക് തന്നെ വിൽപന തുടങ്ങിയിരുന്നു. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇംഎംഐ ഇളവുകളും നൽകുന്നുണ്ട്.

ഫ്ലിപ്കാർട്ടിന്റെ വെബ്‌പേജിലെ റിപ്പോർട്ട് അനുസരിച്ച് ബിഗ് ദീപാവലി സെയിൽ സ്മാർട് ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും 80 ശതമാനം വരെ കിഴിവ് നൽകുമെന്നാണ്. കൂടാതെ, ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവുണ്ട്. ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെയാണ് ഇളവുകൾ നൽകുന്നത്. ആപ്പിൾ, ഷഓമി, സാംസങ്, പോക്കോ, റിയൽ‌മി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട് ഫോണുകൾക്ക് കൂടുതൽ കിഴിവുകൾ നൽകുന്നുണ്ട്. 53,999 രൂപയ്ക്ക് വാങ്ങാവുന്ന ഐഫോൺ 12 ആണ് ഡിസ്കൗണ്ട് ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകളിലൊന്ന്. ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി സെയിൽ സമയത്ത് ഐഫോൺ 12 മിനി വിൽക്കുന്നത് 42,099 രൂപയ്ക്കാണ്. ഐഫോൺ എസ്ഇ (2020) 30,099 രൂപയ്ക്കും ലഭ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒപ്പോ, അസൂസ്, ഇൻഫിനിക്സ്, മോട്ടറോള, വിവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മറ്റ് നിരവധി സ്മാർട് ഫോണുകളും ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി വിൽപനയിൽ വലിയ കിഴിവോടെ ലഭ്യമാണ്. വിൽപന സമയത്ത് സമയബന്ധിതമായ ചില ഡീലുകളും നൽകുന്നുണ്ട്. വെബ്‌പേജിൽ ക്രേസി ഡീലുകൾ സംബന്ധിച്ച് പരാമർശിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ രാവിലെ 12, 8, വൈകിട്ട് 4 മണിക്കും പുതിയ ഡീലുകൾ പ്രതീക്ഷിക്കാം. മറ്റൊന്ന് ടൈം ബോംബ് ഡീലുകളാണ്. വിൽപന നടക്കുന്ന ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 12 വരെ ഓരോ മണിക്കൂറിലും പുതിയ ഡീൽ കാണിക്കും.

ഡീലുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സമാപിച്ച ബിഗ് ബില്യൺ ഡേ സെയിലിനു സമാനമായ ചില ഡീലുകൾ ഇത്തവണയും പ്രതീക്ഷിക്കാം. ബിഗ് ബില്യൺ ഡേയ്സ് വിൽപന കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സെയിൽ നടക്കുന്നത്. എന്നാൽ, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപന ഈ വർഷം മുഴുവൻ നീണ്ടുനിൽക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക