എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് സൂരജിന്റെ വാദം. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് കേസ് എടുത്തതെന്നും അഴിമതിയിലെ മുഖ്യ കണ്ണിയാണ് സൂരജ് എന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

മുന്‍കൂര്‍ അനുമതിയില്ലാതെ കരാര്‍ കമ്പനിക്ക് അഡ്വാന്‍സ് നല്‍കിയതിന് പിന്നാലെ ടി.ഒ സൂരജ് മകന്‍റെ പേരില്‍ ഇടപ്പള്ളയില്‍ മൂന്നര കോടി രൂപയുടെ ഭൂമി വാങ്ങിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചി‍ട്ടുണ്ട്. പാലാരിവട്ടം അഴിമതി കേസിലെ നാലാം പ്രതിയായ സൂരജിനെ 2019 ആഗസറ്റ് 30 നായിരുന്നു വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക