വിദ്യാർഥികൾക്ക് ഇനി ഒരേസമയം രണ്ട് ഡിഗ്രി കോഴ്സുകൾ പഠിക്കാം: പുതിയ പരിഷ്കാരവും ആയി യുജിസി.

ന്യൂഡല്‍ഹി: ഒരേ സമയം രണ്ടു ഫുള്‍ ടൈം ഡിഗ്രി കോഴ്‌സുകള്‍ ഓഫ്‌ലൈനായി ചെയ്യാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. ഒരേ സര്‍വകലാശാലയില്‍ നിന്നോ ഇതര സര്‍വകലാശാലകളില്‍ നിന്നോ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റ വേദിക്ക് സമീപം ബോംബേറ്: ഒരാൾ കസ്റ്റഡിയിൽ.

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ വേദിക്ക് സമീപം ബോംബേറ്. ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നളന്ദയിലാണ് സംഭവം. അടുത്തിടെ രണ്ടാം തവണയാണ് നിതീഷ് കുമാറിന്റെ സുരക്ഷയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്...

ഝാര്‍ഖണ്ഡ് കേബിൾ കാർ അപകടം: 40 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം പൂർത്തിയായി; 57 പേരെ രക്ഷിച്ചു;...

റാഞ്ചി: ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്ന അവശേഷിക്കുന്നവരെയും വ്യോമസേന രക്ഷിച്ചു. ഒരാള്‍ കൂടി വീണ് മരിച്ചതോടെ...

ഡൽഹിയിൽ നാലാം തരംഗം? കൊവിഡ് കേസുകൾ മൂന്നിരട്ടിയായി വർധിച്ചു; മൂന്ന് സ്കൂളുകൾ അടച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ...

ചലച്ചിത്രതാരം റോജ ആന്ധ്രാ മന്ത്രിസഭയിലേക്ക്: ജഗൻമോഹൻ റെഡ്ഡിയുടെ മന്ത്രിസഭാ പുനസംഘടനയിൽ ഇടംനേടിയത് റോജ ഉൾപ്പെടെ 13 പുതുമുഖങ്ങൾ.

അമരാവതി: ആന്ധ്രയില്‍ നടി റോജ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും.13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ജഗന്‍മോഹന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയുക്ത മന്ത്രിമാരുടെ കൂട്ടത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയും ഉള്‍പ്പെടുന്നു. രണ്ടാം...

ഇന്ധന വിലവർദ്ധനവ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും, മഹിളാ കോൺഗ്രസ് നേതാവും തമ്മിൽ വിമാനത്തിനുള്ളിൽ വാഗ്വാദം; ...

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് നെറ്റാ ഡിസൂസയും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം. പാചകവാതക വില വര്‍ധനയെ കുറിച്ച്‌ മന്ത്രിക്ക് നേരെ നെറ്റാ ഡിസൂസ ചോദ്യങ്ങള്‍...

രാമനവമി ദിവസത്തിൽ മാംസാഹാരം അനുവദിക്കില്ല: ജെഎൻയു കാമ്പസിൽ ഇടത്- എബിവിപി സംഘർഷം; പെൺകുട്ടികളടക്കം നാലുപേർക്ക് പരിക്ക്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി- ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്. മാംസാഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാമ നവമി ആയതിനാല്‍ മെസ്സുകളില്‍ മാംസാഹാരം കഴിക്കാന്‍...

ആന്ധ്രപ്രദേശ് മന്ത്രിസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി

ഹൈദരാബാദ്: 2024 ല്‍ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ പിരിച്ചുവിട്ട് ജഗന്‍മോഹന്‍ റെഡ്ഡി. എല്ലാമന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കി. പുതിയമന്ത്രിമാരെ ഉടനെ തീരുമാനിക്കുമെന്നാണ് റിപ്പോട്ടുകള്‍. 24 മന്ത്രിമാരും രാജിക്കത്ത് നല്‍കി....

പോലീസുകാരനെതിരെ വാഹനമോടിച്ച് കയറ്റി; ബോണറ്റിൽ ഇരുത്തി വാഹനവുമായി മുന്നോട്ട്; എഎപി യുവജന നേതാവ് വിവാദത്തിൽ: ...

അഹമ്മദാബാദ്: ഡ്യൂട്ടിയിലുള്ള പൊലീസുകാരന് നേരെ കാര്‍ ഓടിച്ചുകയറ്റി ബോണറ്റിലിരുത്തി ഓടിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി യുവനേതാവിനെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എ.എ.പി യുവജന വിഭാഗം നേതാവ് യുവരാജ് സിങ് ജഡേജയാണ്...

ബിജെപി പതാക തലതിരിച്ച് ഉയർത്തി: ഖുശ്ബുവിന് അബദ്ധം പിണഞ്ഞത് ഇങ്ങനെ.

ചെന്നൈ: ബിജെപിയുടെ 42-ാം സ്ഥാപന ദിനത്തിൽ പാർട്ടി പതാക തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫിസില്‍ ബിജെപി പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു അബദ്ധം. ഖുശ്ബുവിനോ കൂടി നിന്ന...

മിക്സ്ചർ പായ്ക്കറ്റിൽ ഉറുദു ഭാഷയിലെ എഴുത്ത് എന്തിനെന്ന് സുദർശൻ ടിവി റിപ്പോർട്ടർ; വേണ്ടെങ്കിൽ വെച്ചിട്ട് പോകൂവെന്ന്...

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പാദന കമ്ബനിയായ ഹല്‍ദിറാമിനെതിരെ ബഹിഷ്‌കരണാഹ്വാനം നടന്നു കൊണ്ടിരിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍. നവരാത്രിയിലെ പ്രധാന വിഭവമായ നംകീന്‍ മിക്‌സ്ചറില്‍ ഉര്‍ദു, അറബി ഭാഷയിലുള്ള എഴുത്ത് ഹിന്ദു വിഭാഗത്തിന് വായിക്കാന്‍ കഴിയില്ലെന്ന്...

ഡൽഹിയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നു: പ്രതികൾക്കായി ഊർജിത തിരച്ചിൽ.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ട് പേരെ തോക്കിന്‍മുനയില്‍ നിര്‍ത്തി സ്വര്‍ണം കവര്‍ന്നു. ഞായറാഴ്‌ച രാവിലെ ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയില്‍ യമുന സ്‌പോര്‍ട്ട് കോംപ്ലക്‌സിന് സമീപമാണ് സംഭവം. രാവിലെ ആറുമണിയോടെ പരാതിക്കാരനും സുഹൃത്തും വീട്ടില്‍...

“രാഹുൽ ഗാന്ധി എന്ന നേതാവിനെയും; അദ്ദേഹത്തിൻറെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്”: തൻറെ സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ...

ഡെറാഡൂണ്‍: കോണ്‍ഗ്രസ് (Congress) നേതാവ് രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) പേരിലേക്ക് തന്റെ മുഴുവന്‍ സ്വത്തുക്കളും എഴുതി നല്‍കി എഴുപത്തിയഞ്ചുകാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ സ്ത്രീയാണ് തന്റെ 50 ലക്ഷത്തോളം വരുന്ന സ്വത്തുക്കളും...

അന്നും ഇന്നും ഫുൾ ടാങ്ക് ഇന്ധനത്തിന് വില ഇങ്ങനെ: സചിത്ര കണക്കുമായി രാഹുൽ ഗാന്ധി.

പെട്രോള്‍, ഡീസല്‍ വില ദിവസവും കൂട്ടിക്കൊണ്ട് ഇരിക്കുകയാണ് കമ്ബനികള്‍. ഇതിന് പിന്നാലെ രൂക്ഷമായ വിലക്കയറ്റത്തില്‍ ജനവും പൊറുതി മുട്ടുന്നു. വാഹനത്തിന് ഫുള്‍ ടാങ്ക് എണ്ണ അടിക്കാന്‍ ഇപ്പോള്‍ എത്ര രൂപ വേണ്ടി വരുമെന്ന...

ഹിന്ദി മലയാളം ഭാഷകളിൽ ഉൾപ്പെടെ 7 സിനിമകളിൽ ബാലതാരമായി അഭിനയിച്ച ശശി തരൂർ; ബോളിവുഡ് രചയിതാവ്...

ബാലതാരമായി അഭിനയിച്ച സിനിമയിലെ ശശി തരൂരിന്റെ അപൂര്‍വ്വ ചിത്രം എന്ന് അവകാശപ്പെട്ട് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍ ഇന്നലെ ഒരു ട്വിറ്റർ സന്ദേശം പങ്കുവെച്ചിരുന്നു. മറച്ചുവെച്ച യാഥാർത്ഥ്യം പുറത്തുവന്നു എന്ന് വ്യക്തമാക്കി...

ഇന്ത്യൻ രാഷ്ട്രപതി: ചർച്ചകൾ ആരംഭിച്ച് ബിജെപി; കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരിഗണനയിലെന്ന്...

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. നിലവില്‍ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും. നല്‍കുന്ന സന്ദേശം...

മാസ്ക് ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്തുമാറ്റി മഹാരാഷ്ട്ര: രാജ്യത്ത് നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന ആദ്യത്തെ സംസ്ഥാനം.

മുംബൈ: കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി എടുത്ത് മാറ്റി മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിര്‍ദേശം. പുതിയ അറിയിപ്പ് അനുസരിച്ച്‌ ആള്‍ക്കൂട്ടങ്ങള്‍ക്കും...

ജീവനക്കാരുടെ അനാസ്ഥ – 84 കാരൻ ബാങ്ക് ലോക്കറിൽ കുടുങ്ങിയത് 18 മണിക്കൂർ; സംഭവം ഹൈദരാബാദിൽ.

ഹൈദരാബാദ്: ബാങ്ക് ജീവനക്കാരുടെ അനാസ്ഥ മൂലം 84 കാരന്‍ ബാങ്ക് ലോക്കര്‍ റൂമില്‍ ( bank locker) കുടുങ്ങിയത് 18 മണിക്കൂര്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള യൂണിയന്‍ ബാങ്കിലാണ് സംഭവം. ജോലിക്കു പോയ...

രക്തസ്രാവത്തെ തുടർന്ന് ഗർഭിണി മരിച്ചതിനെ തുടർന്ന് ഡോക്ടർക്കെതിരെ കേസ്: മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് സ്വകാര്യ...

ജയ്പൂര്‍: കൊലപാതകക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് 42കാരിയായ അര്‍ച്ചന ശര്‍മ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഞായറാഴ്ച...

വഴി യാത്രികനെ ഇടിച്ചിട്ട ശേഷം ദേഹത്തുകൂടി കയറിയിറങ്ങിയിട്ടും നിർത്താതെ പാഞ്ഞ് എസ്‌യുവി: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ...

ന്യൂഡല്‍ഹി: റോഡിലൂടെ പാഞ്ഞുവന്ന എസ് യുവി കാര്‍ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. കാര്‍ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിച്ചു. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. https://twitter.com/DILIPKUMAR9990/status/1509117583425175552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1509117583425175552%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഇന്നലെ...