പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ വേദിക്ക് സമീപം ബോംബേറ്. ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നളന്ദയിലാണ് സംഭവം.

അടുത്തിടെ രണ്ടാം തവണയാണ് നിതീഷ് കുമാറിന്റെ സുരക്ഷയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വേദിയിലേക്ക് അതിക്രമിച്ച്‌ കയറിയ അജ്ഞാതന്‍ നിതീഷ് കുമാറിന്റെ മുഖത്തടിച്ചത്. നിതീഷിനെ പിന്നില്‍ നിന്നെത്തി ആക്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക