ഹൈദരാബാദ്: ബാങ്ക് ജീവനക്കാരുടെ അനാസ്ഥ മൂലം 84 കാരന്‍ ബാങ്ക് ലോക്കര്‍ റൂമില്‍ ( bank locker) കുടുങ്ങിയത് 18 മണിക്കൂര്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള യൂണിയന്‍ ബാങ്കിലാണ് സംഭവം. ജോലിക്കു പോയ വയോധികന്‍ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസെത്തി ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വയോധികന്‍ ലോക്കറില്‍ കുടുങ്ങിയതായി മനസ്സിലായത്. ജൂബിലി ഹില്‍സ് റോഡ് നമ്ബര്‍ 67 ലുള്ള കൃഷ്ണറെഡ്ഡി എന്നയാളാണ് ലോക്കറില്‍ കുടുങ്ങിയത്. മാര്‍ച്ച്‌ 29 തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. ബാങ്കിലെ ലോക്കര്‍ ജോലിക്കായി എത്തിയതായിരുന്നു ഇദ്ദേഹം. ലോക്കര്‍ റൂമില്‍ കൃഷ്ണ റെഡ്ഡി ജോലി ചെയ്യുന്ന കാര്യം ശ്രദ്ധിക്കാതിരുന്ന ജീവനക്കാര്‍ ലോക്കര്‍ റൂം അടക്കുകയായിരുന്നു. ഇതോടെ രാത്രി മുഴുവന്‍ കൃഷ്ണ റെഡ്ഡിക്ക് ലോക്കറിനുള്ളില്‍ കഴിയേണ്ടി വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി വൈകിയിട്ടും കൃഷ്ണ റെഡ്ഡി വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച്‌ 29 ന് രാവിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബാങ്കിലെത്തി. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കൃഷ്ണ റെഡ്ഡി അകത്തുണ്ടെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ലോക്കര്‍ റൂം തുറന്ന് അദ്ദേഹത്തെ പുറത്തെത്തിച്ചു. തുടര്‍ന്ന് പ്രമേഹ രോഗിയായ കൃഷ്ണ റെഡ്ഡിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനെട്ട് മണിക്കൂറാണ് ഇദ്ദേഹത്തിന് ലോക്കറിനകത്ത് കഴിയേണ്ടി വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക