ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ എബിവിപി- ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്. മാംസാഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

രാമ നവമി ആയതിനാല്‍ മെസ്സുകളില്‍ മാംസാഹാരം കഴിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കാവേരി ഹോസ്റ്റലിലെ മെസ്സ് സെക്രട്ടറിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാവേരി ഹോസ്റ്റലില്‍ രാമ നവമി പൂജ നടത്താന്‍ ഇടത് സംഘടനകള്‍ അനുവദിക്കുന്നില്ലെന്ന് എബിവിപി ആരോപിച്ചു. അതേസമയം, മാംസാഹാരം കഴിക്കുന്നതിന് ഹോസ്റ്റലുകളില്‍ നിരോധനമില്ലെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക