മുംബൈ: കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി എടുത്ത് മാറ്റി മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിര്‍ദേശം.

പുതിയ അറിയിപ്പ് അനുസരിച്ച്‌ ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ അനുവദിച്ചത്. അതേസമയം മാസ്ക് ഉപയോഗം നിര്‍ബന്ധമല്ലെങ്കിലും കുറച്ചു നാള്‍ കൂടി തുടരുന്നതാണ് നല്ലതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക