ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് നെറ്റാ ഡിസൂസയും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം. പാചകവാതക വില വര്‍ധനയെ കുറിച്ച്‌ മന്ത്രിക്ക് നേരെ നെറ്റാ ഡിസൂസ ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ വാക്‌സിന്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്.

ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നെറ്റാ ഡിസൂസ ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്മൃതി ഇറാനിയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. വിമാനത്തില്‍ നിന്ന് ഇറങ്ങി നടന്നുപോകുമ്ബോള്‍ ഇരുവരും ഇന്ധനവില വര്‍ധനയെ സംബന്ധിച്ച്‌ പരസ്പരം തര്‍ക്കിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി പറയുന്നത് വീഡിയോയില്‍ കാണാം. പാചകവാതകത്തിന്റെ ദൗര്‍ലഭ്യത്തെക്കുറിച്ചും ഗ്യാസ് ഇല്ലാത്ത സ്റ്റൗകളെക്കുറിച്ചും ചോദിച്ചപ്പോള്‍ ‘ദയവായി കള്ളം പറയരുത്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാല് മാസം ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്ബനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച്‌ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക