ബാലതാരമായി അഭിനയിച്ച സിനിമയിലെ ശശി തരൂരിന്റെ അപൂര്‍വ്വ ചിത്രം എന്ന് അവകാശപ്പെട്ട് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍ ഇന്നലെ ഒരു ട്വിറ്റർ സന്ദേശം പങ്കുവെച്ചിരുന്നു. മറച്ചുവെച്ച യാഥാർത്ഥ്യം പുറത്തുവന്നു എന്ന് വ്യക്തമാക്കി ശശിതരൂരും ഈ സന്ദേശം റീ ട്വീറ്റ് ചെയ്തിരുന്നു. ഇത് നിരവധി ആളുകൾ ഏറ്റെടുക്കുകയും വാർത്തയ്ക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു.

ഏപ്രിൽ ഫൂൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാൻ ഇപ്പോൾ സംഭവത്തിലെ യാഥാർത്ഥ്യം പുറത്തുവന്നിരിക്കുകയാണ്. വൈഭവ് ഏപ്രിൽ ഫൂൾ ദിനത്തിൽ ഒരു തമാശ ഒപ്പിച്ചത് ആണെന്നും താൻ അതിനു കൂട്ടുനിന്നത് ആണെന്നും വ്യക്തമാക്കി ശശി തരൂർ തന്നെ ട്വിറ്റർ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. തൻറെ സന്ദേശം ഏറ്റുപിടിച്ച് ശശി തരൂർ സിനിമയിൽ അഭിനയിച്ചു എന്ന രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ പരിഹസിച്ച് വൈഭവും രംഗത്തെത്തി. സന്ദേശം പങ്കുവെച്ച ദിവസം ഒന്ന് ശ്രദ്ധിക്കുകയും, ഗൂഗിളിൽ ഒരു യാഥാർത്ഥ്യം തിരയിൽ നടത്തുകയും ചെയ്തിരുന്നെങ്കിൽ സത്യാവസ്ഥ ബോധ്യപ്പെടും ആയിരുന്നു എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക