പറ്റ്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായത് ആശങ്കസൃഷ്ടിച്ചു. ബിഹാറിലെ ബെഗുസാരയില്‍ തിങ്കളാഴ്ചയാണ് സംഭവം. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാ. ഇതിന്റെ വീഡിയോ പുറത്തുവന്നു.

ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അല്‍പനേരം ആടി ഉലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടർ നിലത്ത് ഏതാണ്ട് സ്പർശിക്കുന്നുമുണ്ട്. കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടർ പറന്നുയരുന്നതും കാണാം. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴ് ഘട്ടമായാണ് ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ നാലു സിറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ അഞ്ച് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക