ഡെറാഡൂണ്‍: കോണ്‍ഗ്രസ് (Congress) നേതാവ് രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) പേരിലേക്ക് തന്റെ മുഴുവന്‍ സ്വത്തുക്കളും എഴുതി നല്‍കി എഴുപത്തിയഞ്ചുകാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ സ്ത്രീയാണ് തന്റെ 50 ലക്ഷത്തോളം വരുന്ന സ്വത്തുക്കളും സ്വര്‍ണവും രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് എഴുതി നല്‍കിയത്.

സ്വത്തുക്കളെല്ലാം രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് എഴുതിയതിന്റെ വില്‍പത്രം പുഷ്പ മുഞ്ജിയാല്‍ എന്ന സ്ത്രീ ഡെറാഡൂണ്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ആശയങ്ങളും രാജ്യത്തിന് ആവശ്യമുണ്ടെന്ന് പുഷ്പ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങള്‍ തന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് സ്വത്തുക്കള്‍ അദ്ദേഹത്തിന്‍‌റെ പേരില്‍ എഴുതിയതെന്നുമാണ് പുഷ്പ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങിന്റെ വസതിയില്‍ വച്ചാണ് പുഷ്പ മുഞ്ജിയാല്‍ തന്റെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് എഴുതി നല്‍കിയതെന്ന് കോണ്‍ഗ്രസ് മെട്രോപൊളിറ്റന്‍ പ്രസിഡന്റ് ലാല്‍ചന്ദ് ശര്‍മ്മ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക