ഹൈദരാബാദ്: 2024 ല്‍ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ പിരിച്ചുവിട്ട് ജഗന്‍മോഹന്‍ റെഡ്ഡി. എല്ലാമന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കി. പുതിയമന്ത്രിമാരെ ഉടനെ തീരുമാനിക്കുമെന്നാണ് റിപ്പോട്ടുകള്‍. 24 മന്ത്രിമാരും രാജിക്കത്ത് നല്‍കി.

പുതിയ മന്ത്രിസഭയില്‍ പുതുതായി രൂപീകരിച്ച 26 ജില്ലയിലെയും പ്രതിനിധികള്‍ ഇണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 9 നോ 11 നോ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ ബിശ്വഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക