പെട്രോള്‍, ഡീസല്‍ വില ദിവസവും കൂട്ടിക്കൊണ്ട് ഇരിക്കുകയാണ് കമ്ബനികള്‍. ഇതിന് പിന്നാലെ രൂക്ഷമായ വിലക്കയറ്റത്തില്‍ ജനവും പൊറുതി മുട്ടുന്നു. വാഹനത്തിന് ഫുള്‍ ടാങ്ക് എണ്ണ അടിക്കാന്‍ ഇപ്പോള്‍ എത്ര രൂപ വേണ്ടി വരുമെന്ന കണക്ക് പറയുകയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം 2014 മെയ് മാസത്തിലെയും
ഇപ്പോഴത്തെയും കണക്ക് പങ്കിടുന്നത്. ഈ വിലക്കയറ്റത്തെ ‘പ്രധാന്‍ മന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘ബൈക്ക് അല്ലെങ്കില്‍ സ്കൂട്ടറിന് അന്ന് 714 രൂപയ്ക്ക് ഫുള്‍ ടാങ്ക് എണ്ണ അടിക്കാമായിരുന്നു. ഇന്ന് 1038 രൂപ വേണം. കൂടിയത് 324 രൂപ. കാറിന് 2856 രൂപയ്ക്ക് അടിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ 4152 രൂപവേണം. കൂടിയത് 1296രൂപ. കാര്‍ഷിക ആവശ്യത്തിനുള്ള ട്രാക്ടറിന് 2749 രൂപയ്ക്ക് ഫുള്‍ ടാങ്ക് അടിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 4152 രൂപവേണം. കൂടിയത് 1296 രൂപ. കാര്‍ഷിക ആവശ്യത്തിനുള്ള ട്രാക്ടറിന് 2749 രൂപയ്ക്ക് ഫുള്‍ ടാങ്ക്‌അടിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 4563 രൂപ വേണം. കൂടിയത് 1814 രൂപ. ട്രക്കിന് 11456 രൂപയ്ക്ക് ഫുള്‍ ടാങ്ക് അടിക്കാമായിരുന്നു. ഇപ്പോള്‍ 19014 രൂപ വേണം. കൂടിയത് 7558 രൂപയാണ്.’ രാഹുല്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക