FlashGalleryIndiaNationalNewsPolitics

ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി കളത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങൾ; അമേഠിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താതെ കോൺഗ്രസ് ഒളിച്ചുകളി; സഹികെട്ട പ്രവർത്തകർ പ്രതിഷേധവുമായി പാർട്ടി ഓഫീസിനു മുന്നിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഉത്തർപ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. അമേഠിയിലെ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച സ്ഥാനാർഥി പ്രഖ്യാപനം നടത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതുണ്ടാകാതെവന്നതോടെയാണ് ക്ഷമകെട്ട് പ്രവർത്തകരുടെ പ്രതിഷേധം.

ad 1

അമേഠിയ്ക്ക് രാഹുലിനേയോ പ്രിയങ്കയേയോ സ്ഥാനാർഥിയായി വേണമെന്ന ആവശ്യവുമായാണ് ഒരു സംഘം ആളുകള്‍ പാർട്ടി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. അമേഠി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷൻ, മുൻ ജില്ലാ അധ്യക്ഷൻ അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ‘ഞങ്ങള്‍ക്ക് സ്ഥാനാർഥിയായി രാഹുല്‍ ഗാന്ധിയെ വേണം. നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ പ്രതാപം വീണ്ടെടുക്കണം’, പാർട്ടി ജില്ലാ വക്താവ് അനില്‍ സിങ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാല്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ മണ്ഡലത്തില്‍ നിശ്ചയിക്കാനായിട്ടില്ല, ചർച്ചകള്‍ നടക്കുന്നുണ്ടെന്നാണ് നേതൃത്വം അറിയിക്കുന്നത്. റോബർട്ട് വാദ്ര മണ്ഡലത്തില്‍ കണ്ണുവെക്കുന്നുണ്ടെങ്കിലും ഗാന്ധി കുടുംബം പാരമ്ബര്യമായി സൂക്ഷിച്ചു പോന്നിരുന്ന ഇരു മണ്ഡലത്തിലും രാഹുലും പ്രിയങ്കയും മത്സരിക്കണമെന്നാണ് വിവിധ കോണില്‍ നിന്ന് ആവശ്യം ഉയരുന്നത്.അതേസമയം, അമേഠി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പത്രിക നല്‍കി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button