രാജ്യത്തിന്റെ അമ്ബതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്: നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു.

രാജ്യത്തിന്റെ അമ്ബതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ...

ജയിൽ പുള്ളികൾക്ക് ജീവിത പങ്കാളികളുമായി ജയിലിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗകര്യമൊരുക്കി പഞ്ചാബ് സർക്കാർ:...

പഞ്ചാബിലെ ജയിലുകളില്‍ ഇനിമുതല്‍ ദമ്ബതികള്‍ക്ക് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാം. വളരെ ഐതിഹാസികമായ ഒരു തീരുമാനമാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമക്കേസുകളിലും ഉള്‍പ്പെടാത്ത തടവുപുള്ളികള്‍ക്ക് സന്താനലബ്ധിക്കായി ജയിലില്‍ സ്വന്തം പാര്‍ട്ട്ണറുമായി...

തൃശ്ശൂരിലെ പ്രമുഖ സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ പെടുത്തി യുവതി 1.7 കോടി തട്ടി; പോലീസിൽ...

തൃശ്ശൂരിൽ പ്രമുഖ സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുടുക്കി യുവതിയും സംഘവും 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി.പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് നിര്‍മാതാവ് പരാതി...

ഓൺലൈൻ അപകീർത്തി: ഐടി ആക്ട് 66 A വകുപ്പ് പ്രകാരം ആർക്കും എതിരെ കേസ് എടുക്കരുത്; ...

ഓണ്‍ലൈനിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഐടി നിയമത്തിലെ 66എ വകുപ്പു പ്രകാരം നടപടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. ഈ വകുപ്പ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നിട്ടും നടപടികള്‍ തുടരുന്നതു ശ്രദ്ധയില്‍...

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ; നീക്കം അധ്യാപികയുടെ പരാതിയിൽ പീഡനക്കേസ് എടുത്തതിന് പിന്നാലെ.

തിരുവനന്തപുരം: അദ്ധ്യാപികയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ, പെരുമ്ബാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിമുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് എല്‍ദോസ് കുന്നപ്പള്ളി ജാമ്യാപേക്ഷ നല്‍കിയത്. അദ്ധ്യാപികയായ...

കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ നാളെ പ്രകാശനം ചെയ്യും.

വിവാദ വെളിപ്പെടുത്തലുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റ ആത്മകഥ ഒക്ടോബര്‍ 12ന് പുറത്തിറങ്ങുന്നു. മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രി പിണറായി വിജയന്‍,​ മുഖ്യമന്ത്രി യുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ ,ജയില്‍...

സുരക്ഷാ ജീവനക്കാര്‍ക്ക് നീതികിട്ടിയില്ല; ഹൈക്കോടതി വിധിക്കെതിരെ വി.ഡി.സതീശന്‍

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കു ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ക്കു കോടതിയില്‍നിന്നു നീതി കിട്ടിയില്ല. കോടതിക്ക്...

ഐസക്കിന് ആശ്വാസം; കേസിൽ തുടർ സമൻസ്സുകൾ തടഞ്ഞ് ഹൈക്കോടതി: അന്തിമവിധി റിസർവ് ബാങ്ക് നിലപാട് അറിഞ്ഞശേഷം.

കൊച്ചി: കിഫ്ബി മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ നിയമ ലംഘനമുണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു....

വിവാഹിതനാണെന്ന് അണെന്നറിഞ്ഞിട്ടും ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ല: പീഡന കേസ് റദ്ദാക്കി കേരള ഹൈക്കോടതി.

കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്ന ശേഷം വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. മുപ്പത്തിമൂന്നുകാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനത്തില്‍നിന്ന് പുരുഷന്‍ പിന്‍മാറിയാല്‍, നേരത്തെ...

1200 മാർക്കിൽ കിട്ടിയത് 1198; നഷ്ടപ്പെട്ട രണ്ട് മാർക്കിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചു: വിധി അനുകൂലം...

പാലാ: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കാന്‍ ഹൈക്കോടതിവിധി. വിധിയെ തുടര്‍ന്ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെഎസ് മാത്യൂവിനാണ് 1200ല്‍ 1200 മാര്‍ക്കും ലഭിച്ചത്. ഹ്യൂമാനിറ്റിസ് വിദ്യാര്‍ത്ഥിയായിരുന്നു കെഎസ്...

ആരാണ് ഫിറ്റ്നസ് നൽകിയത്? ഫ്ളാഷ് ലൈറ്റുകൾ ഉള്ള വാഹനങ്ങൾ പിടിച്ചെടുക്കണം: വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത...

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച്‌ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ...

ആശ്രിത നിയമനം ആനുകൂല്യം മാത്രം, അവകാശമല്ല: നിർണായക വിധിയുമായി സുപ്രീം കോടതി.

ദില്ലി: ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ FACT-യില്‍ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ എംആര്‍ ഷാ,...

വിദ്യാർഥികളെ തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ട് ക്രൂരതയായി കാണാനാവില്ല; വിധിയുമായി എറണാകുളം സെഷൻസ് കോടതി: കോടതി വിധി...

കൊച്ചി: വിദ്യാര്‍ഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകര്‍ക്കുണ്ടെന്ന് കോടതി. അത് അധ്യാപകരുടെ ചുമതലയുടെ ഭാഗമാണെന്ന് എറണാകുളം സെഷന്‍സ് കോടതി വ്യക്തമാക്കി. ഓണസദ്യയില്‍ തുപ്പിയെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാന അധ്യാപികയ്‌ക്കെതിരെ രജിസ്റ്റര്‍...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കർശന നിലപാടുമായി ഹൈക്കോടതി; അഞ്ചു കോടി കെട്ടി വെക്കാതെ ആർക്കും ജാമ്യം...

കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ച് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ജനറല്‍ സെക്രട്ടറി എ അബ്ദുള്‍...

അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ട്; ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനവും ബലാത്സംഗം: സുപ്രധാന വിധിയുമായി സുപ്രീം കോടതി.

ദില്ലി: അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. 24...

കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറുന്നു.

കൊച്ചി : കൊച്ചി നഗരമധ്യത്തിലുള്ള നിലവിലെ സമുച്ചയം വിട്ടു കേരള ഹൈക്കോടതിയുടെ പ്രവര്‍ത്തനം കളമശേരിയിലേക്ക്‌ മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. കൂടുതല്‍ പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്താണിത്‌. എ.എച്ച്‌.എം.ടിയുടെ പത്തേക്കര്‍ സ്‌ഥലം ഏറ്റെടുക്കാനാണു പദ്ധതി....

വിവാഹിതയായ സ്ത്രീക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി ആവശ്യമില്ല: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി; വിധി...

കൊച്ചി: വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ...

മൂന്നുമണിക്കൂർ പണിപ്പെട്ടിട്ടും ഞരമ്പ് കിട്ടിയില്ല: അമേരിക്കയിൽ പ്രതിയുടെ വിഷം കുത്തി വെച്ചുള്ള വധശിക്ഷ മാറ്റിവച്ചു.

അലബാമ: വധശിക്ഷ നടപ്പാക്കുന്നതിന് മാരക മരുന്ന് കുത്തിവെയ്ക്കാന്‍ മൂന്നു മണിക്കൂര്‍ ശ്രമിച്ചിട്ടും കൈയില്‍ ഞരമ്ബു ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വധശിക്ഷ മാറ്റിവെച്ചതായി പ്രിസണ്‍ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകീട്ട് അലബാമ...

കുരുക്ക് മുറുക്കി എൻ ഐ എ: കേരളത്തിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് നേതാക്കൾ ഒരു മാസത്തേക്ക് റിമാൻഡിൽ; 14...

കൊച്ചി: കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) ഓഫിസുകളില്‍ നടത്തിയ റെയ്ഡിൽ പിടികൂടിയ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇവരെ ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തു....

കോഴിക്കോട്ട് വീട്ടുജോലിക്ക് എത്തിച്ച 12കാരിയെ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും കത്തികൊണ്ട് ദേഹത്ത് വരഞ്ഞു മുറിവേൽപ്പിക്കുകയും ചെയ്ത സംഭവം:...

കോഴിക്കോട്: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ ഡോക്ടറുടേയും ഭാര്യയുടേയും ജാമ്യാപേക്ഷ തള്ളി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശി ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ...