കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ച് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിനെ അക്രമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പ്രതിയാക്കണം.

നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരത്തിന് മജിസ്‌ട്രേറ്റിന് ഉത്തരവിടാമെന്നും ഉത്തരവില്‍ പറയുന്നു. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ. അല്ലാത്ത പക്ഷം സ്വത്ത് കണ്ടുകെട്ടാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നൂം മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹര്‍ത്താലില്‍ ജനത്തിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ത്താല്‍ അക്രമങ്ങളില്‍ 5.06 കോടി നഷ്ടപരിഹാരം തേടി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക