വിവാദ വെളിപ്പെടുത്തലുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റ ആത്മകഥ ഒക്ടോബര്‍ 12ന് പുറത്തിറങ്ങുന്നു. മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രി പിണറായി വിജയന്‍,​ മുഖ്യമന്ത്രി യുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ ,ജയില്‍ ഡി.ജി.പി അജയകുമാര്‍ തുടങ്ങിയവര്‍ക്ക് എതിരായ ആരോപണങ്ങളാണ് ചതിയുടെ പത്മവ്യൂഹം എന്ന് പേര് നല്‍കിയിരിക്കുന്ന ആത്മകഥയില്‍ ഉള്ളത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കറന്റ് ബുക്സാണ് ബുക്ക് പ്രസിദ്ധീകരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താന്‍ റെക്കോര്‍ഡ് ചെയ്തത് എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടാന്‍ ആയിരുന്നുവെന്നു ആത്മകഥയില്‍ സ്വപ്ന വെളിപ്പെടുത്തുന്നു. ഭരണംമറിയാല്‍ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തുടര്‍ ഭരണം വരേണ്ടത് തന്റെ കൂടി ആവശ്യമെന്നും വിശ്വസിപ്പിച്ച്‌ ഓഡിയോ റെക്കോര്‍ഡ് ചെയ്യുക ആയിരുന്നുവെന്നും സ്വപ്ന പറയുന്നു. മുൻമന്ത്രി ലൈംഗികചുവയോടെ ചാറ്റ് ചെയ്തു എന്നും, കിടക്ക പങ്കിടാൻ ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നും വെളിപ്പെടുത്തൽ ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച്‌ ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലിചാര്‍ത്തി നെറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയില്‍ ഇരുവരും അയല്‍ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇത്. താന്‍ ശിവശങ്കരന്റെ പാര്‍വതിയായിരുന്നു. വിവാദങ്ങള്‍ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എന്‍ഐഎ ഓഫിസില്‍ ശിവശങ്കറിനെ കാണുമ്ബോഴും കഴുത്തിലെ മഞ്ഞച്ചരടില്‍ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക