സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ശീതീകരിക്കുന്നതിന്റെ ചെലവ് രക്ഷിതാക്കള്‍ വഹിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെയ്തു നല്കുന്ന ഒരു സൗകര്യമാണത്. അതിന്റെ ചെലവ് ലബോറട്ടറി ഫീസ് പോലെയുള്ളവയില്‍ നിന്ന് വ്യത്യസ്തമല്ലെന്നും കോടതി വിശദീകരിച്ചു.ക്ലാസുകള്‍ ശീതീകരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിമാസം 2000 രൂപ ആവശ്യപ്പെട്ടെന്ന് കാണിച്ച്‌ ദല്‍ഹിയിലെ സ്വകാര്യ സ്‌കൂളിനെതിരെ രക്ഷിതാവ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ മേല്‍ മാത്രം ഇത്തരം സാമ്ബത്തിക ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി തള്ളി. കൂടുതല്‍ സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ തെരഞ്ഞെടുക്കുമ്ബോള്‍ അവിടങ്ങളിലെ ചെലവും കൂടുമെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ദല്‍ഹി ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലാസ്മുറികള്‍ ശീതീകരിക്കേണ്ട ഉത്തരവാദിത്തം സ്‌കൂള്‍ മാനേജ്‌മെന്റിനാണ്. അതിനാല്‍ അതിന്റെ ചെലവും മാനേജ്‌മെന്റ് തന്നെ വഹിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ എയര്‍കണ്ടീഷനിങ് ചാര്‍ജുകളുടെ വിവരം കുട്ടികളുടെ ഫീസ് രസീതില്‍ കൃത്യമായി കാണിച്ചിട്ടുണ്ടെന്നും അതിനാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് മേല്‍ കുറ്റമാരോപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക