വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരില്‍ കുങ്കുമപ്പൂവ് ഉത്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന . കൃത്യസമയത്ത് മഴയും അനുയോജ്യമായ താപനിലയും ഉല്‍പാദനം വളരെയധികം മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതായി കര്‍ഷകര്‍ പറയുന്നു.തെക്കൻ കശ്മീരിലെ പാംപോറിലെ കുങ്കുമ വയലില്‍ കുട്ടികളടക്കം കുങ്കുമ പൂക്കള്‍ പറിക്കാൻ എത്തിയിട്ടുണ്ട് . പാംപോര്‍ വയലുകളിലെ കുങ്കുമപ്പൂവ് വിളവെടുക്കുന്നത് കാണാൻ ധാരാളം സഞ്ചാരികളും ഉണ്ടായിരുന്നു.

ഈ വര്‍ഷം കുങ്കുമപ്പൂവിന്റെ ഉല്‍പ്പാദനം കുതിച്ചുയരുമെന്ന് ഉറപ്പായിരുന്നുവെന്നാണ് പ്രദേശവാസിയായ ജഹാംഗീര്‍ പറഞ്ഞത് . ” പഴയ കാലത്തിന് സമാനമായി കുങ്കുമപ്പൂക്കള്‍ ശേഖരിക്കുന്നത് ഇതാദ്യമായാണ് .കഴിഞ്ഞ എട്ട് വര്‍ഷമായി കുങ്കുമപ്പൂക്കളുടെ വലിയ കുലകള്‍ പാടത്ത് കാണാനില്ലായിരുന്നു, എന്നാല്‍ ഈ വര്‍ഷം ഇരട്ടി വിളവാണ് “- ജഹാംഗീര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധികാരികള്‍ നല്‍കിയ GI ടാഗ് കശ്മീരി കുങ്കുമപ്പൂ കര്‍ഷകര്‍ക്ക് നല്ല നിരക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു . 2014 മുതല്‍ ഏറ്റവും മികച്ച കുങ്കുമപ്പൂവ് ഉല്‍പാദനമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കുങ്കുമം ഉല്‍പാദക അസോസിയേഷൻ പ്രസിഡന്റ് അബ്ദുള്‍ മജീദ് പറഞ്ഞു. സമയോചിതമായ മഴ വീണ്ടും കര്‍ഷകര്‍ക്ക് രക്ഷയായി, ഈ വര്‍ഷം നല്ല വിളവെടുപ്പ് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.കൃത്യസമയത്ത് ലഭിച്ച മഴയാണ് ഈ നല്ല മാറ്റത്തിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നുകുങ്കുമപ്പൂവ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കുങ്കുമപ്പൂ കൃഷി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 2010-ല്‍ കേന്ദ്ര സര്‍ക്കാര്‍ 500 കോടി ബജറ്റില്‍ “ദേശീയ കുങ്കുമം മിഷൻ” ആരംഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക