കേരളത്തിൽ നാളെ ഇന്നത്തേതിലും ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് തമിഴ്നാട് വെതർ മാൻ: ആശങ്ക വർധിക്കുന്നു.

കൊച്ചി: നാളെയും കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിനും ശ്ക്തമാവാനാണ് സാധ്യതയെന്ന്...

ദുരിതപ്പെയ്ത്ത്: തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ ഒലിച്ചുപോയി പെൺകുട്ടിക്ക് മരണം.

തൊടുപുഴ: അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്ന മറ്റൊരാൾക്കായി...

കോട്ടയത്ത് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി- ആളപായമില്ല; വീഡിയോ കാണാം.

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ...

നാശം വിതച്ച് പേമാരി: കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; കോട്ടയത്ത് പലയിടത്തും...

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും, കണ്ണൂർ കാസർകോട്...

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിൽ വെള്ളം കയറുന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെളളം കയറി. കൈത്തോടുകൾ കരകവിഞ്ഞൊഴുകുന്നു. കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര  പഞ്ചായത്ത്‌ ചോലത്തടം ഭാഗത്ത്‌ ഉരുൾ പൊട്ടിയതായി റിപ്പോർട്ട്‌. മന്നം...

തെക്കൻ ജില്ലകളിൽ പെരുമഴ: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നു; പത്തനംതിട്ട ജില്ല പ്രളയ ഭീതിയിൽ.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...

സംസ്ഥാനത്ത് പേമാരി നാശം വിതയ്ക്കുന്നു: പല സ്ഥലങ്ങളിലും പ്രളയം; പ്രളയ വീഡിയോ ഇവിടെ കാണാം.

കൊച്ചി : സംസ്ഥാനത്ത് മഴ കനത്തു. ഇന്നലെ തുടങ്ങിയ ശക്തമായ മഴ സംസ്ഥാനത്ത് മിക്കയിടത്തും തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്നുപേര്‍ മരിച്ചു. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്ന് രണ്ട് പിഞ്ചുകുട്ടികള്‍ മരിച്ചു....

കേരളത്തിന് പ്രളയ മുന്നറിയിപ്പ്; തമിഴ്നാടിനും, കർണാടകയ്ക്കും ജാഗ്രതാ നിർദേശം; ആറു നദികൾ കരകവിയാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ...

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ...

തൃശൂർ, മലപ്പുറം പാലക്കാട് ജില്ലകളിൽ കനത്ത മഴ തുടരുന്നു: ചാലക്കുടി റെയിൽവേ അടിപ്പാത മുങ്ങി.

കൊച്ചി : തൃശൂരും പാലക്കാടും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്ബതി ചുരത്തിലും...

കനത്ത മഴയിൽ വീട് തകർന്ന് വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം: സംഭവം കരിപ്പൂരിൽ.

മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. റിസ്‌വാന (8 വയസ്), റിന്‍സാന (7 മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്. പുലര്‍ച്ചെ അഞ്ച്...

കനത്ത മഴ – നെയ്യാർ അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറക്കും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കളക്ടർ.

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ഡാമിന്‍റെ നാലു ഷട്ടറുകളും വൈകിട്ട് നാലുമണിയോടെ ഉയര്‍ത്തുമെന്ന് ജില്ല കലക്ടര്‍ നവ്‌ജ്യോത് ഖോസെ അറിയിച്ചു. നെയ്യാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കളക്ടര്‍...

ഡാം തുറന്നു വിട്ടതോടുകൂടി കുത്തി ഒഴുകിയ വെള്ളത്തിൽ ബൈക്ക് യാത്രികൻ ഒലിച്ചുപോയി; സംഭവമറിഞ്ഞ് എത്തിയ അഗ്നിശമനസേന...

പാലക്കാട്: അണക്കെട്ട് തുറന്നു വിട്ടതിനു പിന്നാലെയുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കില്‍പെട്ട് ബൈക്കും യാത്രികനും ഒലിച്ചുപോയി. പാലക്കാട് പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന ബൈക് യാത്രികനെ...

ശക്തമായ മഴ: മൂന്നാറിൽ മണ്ണിടിച്ചിൽ; റോഡ് പൂർണമായും തകർന്നു.

ബൈസണ്‍വാലി: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. റോഡിലേക്ക് വലിയ പാറകളും മണ്ണും വീണതോടെ റോഡ് പൂര്‍ണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. ബൈസണ്‍വാലിക്ക് പോകുന്ന ജംക്ഷനില്‍ നിന്നും...

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും; ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പ്: കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്: വിവിധ ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരള തീരത്ത് കാറ്റും കാലവര്‍ഷവും ശക്തമാകും. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

മണ്ണാർക്കാട് ഇരുമ്പകച്ചോലയിൽ ഉരുൾപൊട്ടൽ: ആളപായമില്ല എന്ന് റിപ്പോർട്ടുകൾ.

പാലക്കാട്: മണ്ണാര്‍ക്കാട് ഇരുമ്പകച്ചോലയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. കൃഷി സ്ഥലത്താണ് ഉരുള്‍പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ജലമൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെ.മീ ഉയര്‍ത്തി. നിലവില്‍ ഡാമില്‍...

അപ്രതീക്ഷിത മഴയും മിന്നൽ പ്രളയവും: തെലുങ്കാനയിൽ നവവധു ഉൾപ്പെടെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു; പ്രളയ ദൃശ്യങ്ങളുടെ ...

ഹൈദരാബാദ്: തെലങ്കാനയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട മിന്നല്‍ പ്രളയത്തില്‍ നവവധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.വിവാഹ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വധുവും വരനും ഉള്‍പ്പെടെ ആറുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു. വധു ഉള്‍പ്പെടെ മൂന്ന്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: മലയോര മേഖലകളിൽ കനത്ത മഴക്ക് സാധ്യത

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴക്ക് സാധ്യത. അതേ സമയം തിരുവോണ ദിവസം ശക്തമായ മഴക്ക് സാധ്യതയില്ല. ഈ മാസത്തെ ആദ്യ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലെ...

സോളാർ കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു: ഉമ്മൻ ചാണ്ടിയും, കെ സി വേണുഗോപാലും അടക്കം ആറ് പ്രതികൾ.

സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച്‌ സി.ബി.ഐ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബി.ജെ.പി നേതാവായായ എ.പി അബ്ദുള്ള കുട്ടി,...

ഈ നൂറ്റാണ്ടോടെ കൊച്ചി ഇല്ലാതാകും; സമുദ്രം വിഴുങ്ങുക 12 ഇന്ത്യൻ നഗരങ്ങളെ: നാസയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പില്‍ രണ്ട് മീറ്ററോളം വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ താപനില പരിധിവിട്ട് വര്‍ധിച്ചതായും ദ്രുവങ്ങളിലെ മഞ്ഞുരുക്കത്തിന്...

പ്രളയ ദുരിതത്തിൽ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ മന്ത്രിയും കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഹെലികോപ്റ്ററിലെത്തി എയർ...

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാത്തിയ ജില്ലയില്‍ കെടുതി വിലയിരുത്താനെത്തിയ മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയത്.ദുരിതമേഖലയിലെ ജനങ്ങള്‍ക്ക്...