തിരുവനന്തപുരം നരുവാമൂട് 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. നേമം ഗവണ്‍മെൻറ് ഗേള്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരതിയാണ് ജീവനൊടുക്കിയത്. സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ ശകാരിച്ചിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ പത്താം തീയതി പെണ്‍കുട്ടി വീടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം മരണപ്പെടുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനെ ശേഷമെ യഥാര്‍ത്ഥ കാരണം വ്യക്തമാകുവെന്നും നരുവാമൂട് പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക