പാലക്കാട്: മണ്ണാര്‍ക്കാട് ഇരുമ്പകച്ചോലയ്ക്ക് സമീപം ഉരുള്‍പൊട്ടല്‍. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. കൃഷി സ്ഥലത്താണ് ഉരുള്‍പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ജലമൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെ.മീ ഉയര്‍ത്തി. നിലവില്‍ ഡാമില്‍ പരമാവധി ജലസംഭരണ ശേഷിയോടടുത്തതിനാല്‍ 20 സെ.മീ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു.

തുടര്‍ന്ന് ഇന്ന് ഇരുമ്പകച്ചോലയിൽ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് 10 സെ.മീ കൂടി ഉയര്‍ത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലുണ്ടായെങ്കിലും പ്രദേശത്ത് ഭീതി ജനകമായ അന്തരീക്ഷമില്ല. നിലവില്‍ ഒരു നാശനഷ്ട്ടങ്ങളും റിപോര്‍ട്ട് ചെയ്തിട്ടില്ല. പുഴകളും പാലങ്ങളും തോടുകളും നിറഞ്ഞൊഴുകി. ഇപ്പോള്‍ വെള്ളം താഴ്ന്ന് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. 2018ലെ പ്രളയകാലത്തും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക