
ഗള്‍ഫിലെ മണലാരണ്യത്തില്‍ പെയ്ത മഴ ആദ്യം എല്ലാവർക്കും കൗതുകവും സന്തോഷവുമാണ് സമ്മാനിച്ചതെങ്കില്‍ മഴ കനത്തതോടെ ജനജീവിതം ദുരിതമായി. യുഎഇ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്.ന്യൂനമർദമാണ് ഗള്‍ഫ് മേഖലയിലെ കനത്ത മഴയ്ക്കു കാരണമായത് എന്നാണ് റിപ്പോർട്ട്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ നടത്താറുള്ള ക്ലൗഡ് സിഡിങ്ങും മഴ രൂക്ഷമാവാൻ കാരണമായെന്നും റിപ്പോർട്ടുകളുണ്ട്.
കടുത്ത ചൂടില്‍ മരുഭൂമിയിലെ സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും വെള്ളം നല്‍കുക, ഭൂഗർഭജലം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്ലൗഡ് സീഡിങ്ങിനെ ആശ്രയിക്കാൻ യുഎഇയെ പ്രേരിപ്പിക്കുന്നത്. മേഘങ്ങള്‍ക്കു മേലെ രാസവസ്തു വിതറി ഘനീഭവിപ്പിച്ചു മഴയാക്കുന്ന രീതിയെ ആണ് ക്ലൗഡ് സീഡിങ് എന്നു പറയുന്നത്. അനുയോജ്യമായ മേഘപാളികളില്‍, അന്തരീക്ഷത്തില്‍നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന രാസവസ്തുക്കളും ഉപ്പും ചേർത്ത മിശ്രിതം വിതറുകയാണു ചെയ്യുന്നത്, വിമാനങ്ങളുടെ സഹായത്തോടെയാണ് ഈ പ്രക്രിയ നടക്കുക.