കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. ചോലത്തടത്ത് ഉരുള്‍ പൊട്ടി. അടുക്കം ഭാഗത്തും ഉരുള്‍ പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. പനച്ചികപ്പാറ കാവും കടവ് പാലം വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേക്ക് കയറി. ഇതേത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്.തീക്കോയി ചാമപ്പാറയ്ക്ക് സമീപിം വീടുകളിലും വെള്ളം കയറി. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ഈരാറ്റുപേട്ട-പാലാ റോഡിലും വെള്ളം കയറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക