ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാത്തിയ ജില്ലയില്‍ കെടുതി വിലയിരുത്താനെത്തിയ മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയത്.ദുരിതമേഖലയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ദുരന്തനിവാരണ സേന അംഗങ്ങള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെ വെള്ളപ്പൊക്കത്തില്‍ വീടിന്റെ ടെറസില്‍ കുടുങ്ങിപ്പോയ 9 പേരെ മന്ത്രി കണ്ടത്.

ടെറസ് ഒഴികെ വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം വെള്ളത്തിലായിരുന്നു. കനത്ത ഒഴുക്കും കാറ്റും അവഗണിച്ചു മന്ത്രിയും സംഘവും അവര്‍ക്കരികിലേക്ക് പോയി. വീടിന് അടുത്തെത്തുന്നതിനു തൊട്ടുമുമ്ബ് ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് ബോട്ടിന്റെ എഞ്ചിന്‍ തകര്‍ന്നു. മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തി. മന്ത്രിയേയും വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ ഒന്‍പത് പേരേയും ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക