മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

ഡൽഹി: മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട്...

സുപ്രീം കോടതിക്ക് മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം: സ്ത്രീയും, പുരുഷനും പൊള്ളലേറ്റ് ആശുപത്രിയിൽ.

സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യാശ്രമം. ഒരു സ്ത്രീയും പുരുഷനുമാണ് സുപ്രീംകോടതിയ്ക്ക് മുന്നില്‍ ആത്മഹത്യക്കൊരുങ്ങിയത്. മണ്ണെണ്ണ ഒഴിച്ച്‌ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുവരേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇരുവരുടേയും പേരുവിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല....

മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസ് വിട്ടു; തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും...

മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റും മുന്‍ എം.പിയുമായ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് വ്യക്തമാക്കിയത്. ട്വിറ്ററില്‍ വ്യക്തിഗത വിവരങ്ങള്‍ തിരുത്തി...

‘ഹലോ ചിൽഡ്രൻ’; രാഹുലിന്‍റെ ലൈവിനിടെ മലപ്പുറത്തെ കുട്ടികളോട് സോണിയ – വിഡിയോ

ന്യൂഡൽഹി • വയനാട് മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഹുൽ ഗാന്ധി എംപി സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത ആശംസയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. മലപ്പുറം കരുവാരകുണ്ട്‌ ദാറുന്നജാത്ത്‌ ഓർഫനേജ്‌ യുപി സ്കൂൾ...

‘2047 ന് ശേഷം ഡല്‍ഹി ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കും’; കെജ്‌രിവാള്‍

ഡല്‍ഹി: ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ ദേശീയ തലസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047 ന് ശേഷം ഒളിംപിക്‌സിന് ആതിഥേയത്വം...

വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തെ എങ്ങനെ ബാധിക്കും? പൊളിക്കൽ സർട്ടിഫിക്കറ്റ് കയ്യിലുള്ള ഉടമയ്ക്ക് വിലക്കിഴിവ് ലഭിക്കുമോ?...

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായ രം​ഗത്ത് വന്‍ മുന്നേറ്റത്തിന് കാരണമാകുമെന്ന് വ്യവസായ വിദ​ഗ്ധര്‍. പുതിയ നിയമം അനുസരിച്ച്‌, 15 വര്‍ഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വര്‍ഷത്തിലധികം...

ഏഴു സെക്കൻഡിൽ 60 കിലോമീറ്റർ സ്പീഡ് കൈവരിക്കും; 18 മിനിറ്റ് ചാർജ് ചെയ്താൽ 25 കിലോമീറ്റർ മൈലേജ്;...

സ്വാതന്ത്ര്യദിനത്തില്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല ഇലക്ടിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. 99,999 രൂപയാണ് വില.എസ് വണ്‍ വാരിയന്റ് മോഡലുള്ള ബേസ് മോഡലിനാണ് ഈ വില. മറ്റൊരു മോഡലായ എസ് വണ്‍ പ്രോയ്ക്ക് 1,29,99...

സെമി ഫൈനൽ മത്സരത്തിനിടെ കസഖ്സ്ഥാൻ താരം കടിച്ചു പരിക്കേൽപ്പിച്ചു; പരാതി നൽകാത്തത് താരം മാപ്പു പറഞ്ഞതിനാൽ:...

ടോക്യോ ഒളിംപിക്‌സ് ഗുസ്തിയിലെ സെമിഫൈനല്‍ പോരാട്ടത്തിനിടെ കസഖ്സ്ഥാന്‍ താരം വലതുകയ്യില്‍ കടിച്ചു മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതകരണവുമായി ഇന്‍ഡ്യയുടെ വെള്ളി മെഡല്‍ ജേതാവ് രവികുമാര്‍ ദഹിയ. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കോണ്‍ക്ലേവിലാണ്...

കൊവാക്സിൻ, കൊവിഷീൽഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരേ സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഡൽഹി: വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സൈറസ് പൂനാവാല. വാക്‌സിന്‍ മിശ്രിതത്തിന് താന്‍ എതിരാണ്. അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല. ലോകമാന്യതിലക് ദേശീയ പുരസ്‌കാരം...

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പതിനായിരത്തിലേറെ വ്യാജ വോട്ടർ ഐഡി കാർഡുകൾ നിർമ്മിച്ചു; യുപി സ്വദേശി അറസ്റ്റില്‍

ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാൾ അറസ്റ്റിൽ. സഹാരന്‍പൂര്‍ സ്വദേശി വിപുല്‍ സൈനി (24) ആണ് അറസ്റ്റിലായത്. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ്...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍; നടപടി 2022 മുതൽ

ഡൽഹി: പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് 2022 ജൂലൈ മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്തു....

സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും, വാണിജ്യ വാഹനങ്ങൾക്ക് പരമാവധി 15 വർഷവും ഉപയോഗ അനുമതി: സുപ്രധാനമായ...

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനപൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പരമാവധി 20 വര്‍ഷമേ ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം...

യുവാവിൻറെ കഴുത്തരിഞ്ഞ് ജീവൻ അപഹരിച്ചത് സ്വയം നിർമ്മിച്ച ഹെലികോപ്റ്ററിലെ ബ്ലേഡ്: മഹാരാഷ്ട്ര സ്വദേശിയുടെ ...

മുംബൈ: എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചതാണ്‌ ഷെയ്‌ഖ്‌ ഇസ്‌മയില്‍ ഷെയ്‌ഖ്‌ ഇബ്രാഹിം. സ്‌കൂളില്‍ പോക്ക്‌ നിര്‍ത്തിയതും ജ്യേഷ്‌ഠന്‍ മുസാവിറിന്റെ ഗ്യാസ്‌ വെല്‍ഡിങ്‌ വര്‍ക്ക്‌ഷോപ്പിലായി. ആദ്യം അലമാര, പിന്നെപ്പിന്നെ കൂളറുകള്‍, മറ്റ്‌ വീട്ടുപകരണങ്ങള്‍. സ്‌റ്റീലും...

ആന്ധ്രപ്രദേശില്‍ ആറ് സിപിഐ മാവോവാദികള്‍ കീഴടങ്ങി

അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ ആറ് സിപിഐ മാവോവാദി പ്രവര്‍ത്തകര്‍ പോലിസിന് കീഴടങ്ങി. ആന്ധ്ര, ഒഡീഷ സോണല്‍ കമ്മിറ്റി അംഗങ്ങളാണ് കീഴടങ്ങിയതെന്ന് ആന്ധ്ര പോലിസ് അറിയിച്ചു. ഛിക്കുഡു ഛിന്നയ്യ റാവു, വന്‍താല വന്നു, മദകം...

ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യുവാവിന് ബജ്റംഗ് ദൾ പ്രവർത്തകരുടെ ക്രൂര മർദ്ദനം; ...

ലഖ്നോ: 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തി മര്‍ദിക്കുകയും ചെയ്തു. മകളോടൊപ്പം പോകുന്നതിനിടെയായിരുന്നു ക്രൂരത. ബുധനാഴ്ചയായിരുന്നു സംഭവം. ആള്‍ക്കൂട്ടം വളഞ്ഞിട്ട്...

പണമില്ലാത്ത എടിഎമ്മുകൾക്ക് പിഴ: നിയമം ഇറക്കി ആർബിഐ; പ്രാബല്യത്തിൽ വരുന്നത് ഒക്ടോബർ ഒന്നു മുതൽ.

ന്യൂഡല്‍ഹി: പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് പിഴ ചുമത്താനൊരുങ്ങി ആര്‍ ബി ഐ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതു ജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം. രാജ്യത്താകമാനം വിവിധ ബാങ്കുകളുടെ...

ബ്രിട്ടീഷ് വിദ്യാഭ്യാസം ആത്മാഭിമാനം തകര്‍ത്തു: ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഡല്‍ഹി: ബ്രിട്ടീഷ് വിദ്യാഭ്യാസ രീതികള്‍ ഇന്ത്യന്‍ ജനങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയെന്നും സ്വാതന്ത്രത്തിന് ശേഷവും അത് തുടര്‍ന്നുവെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയമാണ് ഇതിന് പരിഹാരമെന്നും...

രാജ്യത്ത് 24 മണിക്കൂറിനിടെ 38,353 പുതിയ കൊവിഡ് കേസുകൾ ; 497 മരണം; റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പകുതിയിലധികം കേസുകളും...

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 38,353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 497 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 140 ദിവസത്തെ ഏറ്റവും...

തിഹാർ ജയിലിൽ ​ഗൂണ്ട നേതാവ് കൊല്ലപ്പെട്ട സംഭവം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഡൽഹി: തിഹാർ ജയിലിൽ പ്രതി മരിച്ച സംഭവത്തിൽ കൂടുതൽ നടപടി. ഒരു ഡെപ്യൂട്ടി സുപ്രണ്ടിനും രണ്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാർക്കും ജയിൽ വാർഡനും സസ്പെൻഷൻ. ഗുണ്ടാ നേതാവായ അംഗിത് ഗുജ്ജറിനെയാണ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

ഒ.ബി.സി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: ഒ.ബി.സി ബില്‍ ലോക്‌സഭ പാസാക്കി. എതിര്‍പ്പുകളില്ലാതെയാണ് ബില്‍ പാസാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് ഒ.ബി.സി പട്ടിക തയ്യാറാക്കാന്‍ അനുമതി നല്‍കുന്നതാണ് ബില്‍. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. കഴിഞ്ഞദിവസം, ലോക്സഭയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള...